ചാമ്പ്യൻസ് ട്രോഫി നടത്തിപ്പിലെ അനിശ്ചിതത്വം അവസാനിപ്പിക്കാൻ അടിയന്തര യോഗം വിളിച്ച് ഐസിസി. 26നാണ് മീറ്റിംഗെന്നാണ് റിപ്പോർട്ടുകൾ. ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ബോർഡ് പ്രതിനിധികളും മീറ്റിംഗിൽ പങ്കെടുക്കും. ബിസിസിഐയിൽ നിന്നും പിസിബിയിൽ നിന്നും ഒരാൾ പങ്കെടുക്കുമെന്നാണ് സൂചന. വേദികളുടെ കാര്യത്തിൽ ഇതിന് ശേഷം അന്തിമ തീരമാനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
പാകിസ്താനിലേക്ക് ഇന്ത്യൻ ടീമിനെ അയക്കില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. സുരക്ഷാ കാണങ്ങൾ ചൂണ്ടിക്കാട്ടി സർക്കാരാണ് തീരുമാനം എടുത്തത്. പാകിസ്താൻ സ്പോൺസർ ചെയ്യുന്ന ഭീകരവാദവും അവസനിപ്പിക്കണമെന്ന് ഇന്ത്യ പറഞ്ഞിരുന്നു. ചർച്ചയിൽ ഐസിസി മധ്യസ്ഥത വഹിക്കും.
എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒരു തീരുമാനം എടുക്കാനാണ് ശ്രമം. ബിസിസി ഐയുടെ സുരക്ഷ ആശങ്കകൾ, ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള പിസിബിയുടെ അവകാശങ്ങളും നിർബന്ധങ്ങളും, ഹൈബ്രിഡ് മോഡൽ പോലെയുള്ള ബദൽ മാർഗങ്ങൾ എന്നിവയാണ് ചർച്ചയിലെ അജണ്ട.