ഒരു ചായയ്ക്ക് വില 2100 ; മുംബൈ താജ് ഹോട്ടലിലെ ചായയ്ക്ക് എന്താണ് ഇത്ര പ്രത്യേകത ?
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

ഒരു ചായയ്‌ക്ക് വില 2100 ; മുംബൈ താജ് ഹോട്ടലിലെ ചായയ്‌ക്ക് എന്താണ് ഇത്ര പ്രത്യേകത ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 12:39 pm IST
Facebook
Twitter
WhatsAppTelegram

ആഡംബര ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാൻ നമ്മളിൽ പലർക്കും സാധിക്കണമെന്നില്ല. ആഡംബര ഹോട്ടലുകളിൽ ഭക്ഷണത്തിനൊപ്പം ഡൈനിങ് എക്സ്പീരിയൻസിന് കൂടിയാണ് പണം ഈടാക്കുന്നത്. 10 രൂപയുടെ ചായക്ക് 100 രൂപ വാങ്ങുമ്പോൾ ചായ പ്രസൻ്റ് ചെയ്യുന്ന രീതി, ജീവനക്കാരുടെ പെരുമാറ്റം, ചായപ്പൊടിയുടെ ഗുണനിലവാരം എന്നിങ്ങനെ ഡൈനിങ് എക്സ്പീരിയൻസിനും കൂടിയാണ് വിലയിടുക . രാജ്യത്തെ തന്നെ ഏറ്റവും വലിയ ആഡംബര ഹോട്ടലുകളിൽ ഒന്നാണ് മുംബൈയിലെ താജ് ഹോട്ടൽ. താജ് ഹോട്ടലിലെ ഒരു ചായയുടെ വിലയെ പറ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഭക്ഷണപ്രിയരുടെ ചർച്ച.

350 രൂപ മുതലാണ് താജ് ഹോട്ടലിലെ ചായയുടെ വില . അത് വളരെ ബേസിക് ആയ ഒരു കപ്പ് ചായയാണ്. നാടൻ ചായയോ ഹെർബൽ ചായയോ മസാല ചായയോ ഒക്കെ ഇഷ്ടം അനുസരിച്ച് ഓർഡർ ചെയ്യാം. 350 മുതൽ വിവിധ തരം ചായയും ചായ കോംബോയുമൊക്കെ ലഭിക്കും. 1800 രൂപയുടെ ചായ കോമ്പോയാണ് താജിലെ പ്രശസ്തമായ ലക്ഷ്വറി ചായ . ടാക്സ് കൂടി ആവുമ്പോൾ ഈ ചായ കോമ്പോയുടെ വില 2124 ആകും. ‘ബോം ഹൈ ടീ’ എന്നാണ് ഈ ചായയുടെ പേര്. ഇതൊരു കോമ്പോ ആണ്. ചായയ്‌ക്കൊപ്പം വട പാവ്, ഗ്രിൽഡ് സാൻഡ്‌വിച്ച്, കാജു കട്ലറ്റ് തുടങ്ങി പലതരം വിഭവങ്ങളും ഈ ചായയ്‌ക്കൊപ്പം ലഭിക്കും.

അദ്നാൻ പഠാൻ എന്ന വ്ലോഗറാണ് ഇത് തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ പരിചയപ്പെടുത്തിയത്. താജ് ഹോട്ടലിൽ നിന്ന് ‘ബോം ഹൈ ടീ’ എന്ന ചായ കുടിയ്‌ക്കുന്ന അദ്നാന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. താജ് ഹോട്ടലിന്റെ ഇൻ്റീരിയർ കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. മനോഹരമായ ഇൻ്റീരിയറുകൾ കണ്ട് താൻ ഒരു കൊട്ടാരത്തിലെത്തിയതുപോലെ തോന്നുന്നു എന്ന് അദ്നാൻ പറയുന്നുണ്ട്.

ചായ കുടിച്ചതിന് ശേഷം ജീവിതത്തിൽ ഒരു തവണയെങ്കിലും ഈ അനുഭവം അറിഞ്ഞിരിക്കണമെന്നും അദ്നാൻ പറയുന്നു. ചായയും ഒപ്പം കടികളുമൊക്കെ ലഭിച്ചെങ്കിലും ചായ ശരാശരിയാണെന്നാണ് അദ്നാന്റെ പക്ഷം. പത്തിൽ അഞ്ചാണ് അദ്ദേഹം ചായയ്‌ക്ക് നൽകിയ റേറ്റിങ്.

Tags: taj hotel
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies