"ഒരു ത‍ർക്കവുമില്ല! പുതിയ മുഖ്യമന്ത്രിയെ മഹായുതി സഖ്യം തീരുമാനിച്ചോളാം": ഫഡ്നാവിസ്; യഥാർത്ഥ ശിവസേനയും NCPയും ഏതെന്ന് മഹാരാഷ്ട്ര തിരിച്ചറിഞ്ഞു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഒരു ത‍ർക്കവുമില്ല! പുതിയ മുഖ്യമന്ത്രിയെ മഹായുതി സഖ്യം തീരുമാനിച്ചോളാം”: ഫഡ്നാവിസ്; യഥാർത്ഥ ശിവസേനയും NCPയും ഏതെന്ന് മഹാരാഷ്‌ട്ര തിരിച്ചറിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 03:57 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന എംവിഎ നയം മഹാരാഷ്‌ട്രയിൽ നടപ്പാകില്ലെന്ന് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫ‍ഡ്നാവിസ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡി സഖ്യം തകർന്നടിയുകയും മഹായുതി സഖ്യത്തിന് ഭരണത്തുടർച്ച ലഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഫഡ്നാവിസിന്റെ പ്രതികരണം. അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ മഹായുതി സഖ്യം ചർച്ച ചെയ്ത് പരസ്പരണ ധാരണയിലെത്തുമെന്നും ഫഡ്നാവിസ് അറിയിച്ചു.

മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല, തെരഞ്ഞെടുപ്പിന് ശേഷം മൂന്ന് സഖ്യകക്ഷികളുടെയും നേതാക്കൾ ഒരുമിച്ചിരുന്ന് അത് തീരുമാനിക്കും. എല്ലാവർക്കും സ്വീകാര്യമായ തീരുമാനം കൈക്കൊള്ളുമെന്നും ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി.

ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് അഭൂതപൂർവമായ വിജയം സമ്മാനിച്ച മഹാരാഷ്‌ട്രയിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായും ഫഡ്‌നാവിസ് പറഞ്ഞു. മഹായുതിയെ വിജയിപ്പിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി ഒരുമിച്ചു നിന്നുവെന്നതാണ് മഹാരാഷ്‌ട്രയിലെ എൻഡിഎയുടെ വിജയം വ്യക്തമാക്കുന്നത്.
ഷിൻഡെയുടെ പാർട്ടിയാണ് യഥർത്ഥ ശിവസേനയെന്നും അജിത് പവാറിന്റെ ക്യാമ്പാണ് യഥാർത്ഥ എൻസിപിയെന്നും ജനങ്ങൾ തിരിച്ചറിഞ്ഞു. അത് അംഗീകരിച്ചുകൊണ്ടുള്ള ജനവിധിയാണ് മഹാരാഷ്‌ട്രയിലേതെന്നും ദേവേന്ദ്ര ഫഡ്നാവിസ് കൂട്ടിച്ചേർത്തു.

ബിജെപി, എൻസിപി (അജിത് പവാർ), ശിവസേന (ഏകനാഥ് ഷിൻഡെ) എന്നീ സഖ്യകക്ഷികളാണ് മഹായുതി സഖ്യത്തിലുള്ളത്. ഉച്ചതിരിഞ്ഞ് 3.30 വരെയുള്ള കണക്കുപ്രകാരം മഹാരാഷ്‌ട്രയിൽ വൻ മുന്നേറ്റമാണ് മഹായുതി സഖ്യം കാഴ്ചവച്ചിരിക്കുന്നത്. 130 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ ഷിൻഡെയുടെ ശിവസേന 54 സീറ്റുകളിലും അജിത് പവാറിന്റെ എൻസിപി 40 സീറ്റുകളിലും മുന്നേറുകയാണ്.

വെറും 20 സീറ്റുകളിലാണ് ഉദ്ധവിന്റെ ശിവസേനയ്‌ക്ക് ലീഡുള്ളത്. കോൺ​ഗ്രസ് 19 സീറ്റിൽ ഒതുങ്ങുന്ന കാഴ്ചയാണ്. ശരദ്പവാർ പക്ഷം എൻസിപി 13 സീറ്റിൽ നിൽക്കുകയാണ്. ഒറ്റനോട്ടത്തിൽ പറഞ്ഞാൽ മഹാരാഷ്‌ട്രയിലെ 288 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 230 സീറ്റുകളും മഹായുതി സഖ്യം കയ്യടക്കി. വെറും 50ഓളം മണ്ഡലങ്ങളിലാണ് മഹാവികാസ് അഘാഡിക്ക് ലീഡ്.

Tags: BJPDevendra FadnavisMVAMahayuti
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies