മഹാരാഷ്ട്രയിലെ കനത്ത പരാജയം; പിസിസി അദ്ധ്യക്ഷ സ്ഥാനം രാജിവച്ച് നാനാ പടോലെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാരാഷ്‌ട്രയിലെ കനത്ത പരാജയം; പിസിസി അദ്ധ്യക്ഷ സ്ഥാനം രാജിവച്ച് നാനാ പടോലെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2024, 12:21 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിൽ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ പിസിസി അദ്ധ്യക്ഷ സ്ഥാനം രാജിവച്ച് നാനാ പടോലെ. നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡി വൻ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് നീക്കം. സംസ്ഥാനത്ത് കോൺഗ്രസ് മത്സരിച്ച 103 സീറ്റുകളിൽ ആകെ 16 എണ്ണത്തിൽ മാത്രമാണ് പാർട്ടിക്ക് വിജയിക്കാനായത്. കഴിഞ്ഞ തവണ 44 സീറ്റുകൾ നേടിയ ഇടത്താണ് ഇക്കുറി വൻ തിരിച്ചടി നേരിട്ടത്.

ഇതിന് പുറമെ വലിയ ഭൂരിപക്ഷത്തിൽ വിജയം നേടുമെന്ന് കരുതിയിരുന്ന നാനാ പടോലെ സ്വന്തം മണ്ഡലമായ സാകോളിയിൽ നിന്ന് വെറും 208 വോട്ടുകൾക്കാണ് വിജയിച്ചത്. ബിജെപിയുടെ അവിനാഷ് ആനന്ദറാവു ബ്രഹ്‌മാൻകറായിരുന്നു പടോലെയുടെ പ്രധാന എതിരാളി. 2021 ബാലാസാഹേബ് തോറട്ടിന്റെ പിൻഗാമിയായിട്ടാണ് മുൻ എംപി കൂടിയായ നാനാ പടോലെ മഹാരാഷ്‌ട്ര കോൺഗ്രസിന്റെ ചുമതല ഏറ്റെടുക്കുന്നത്.

ഈ വർഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിച്ച 17ൽ 13 ഇടത്ത് വിജയം നേടിയിരുന്നു. മഹാവികാസ് അഘാഡി സഖ്യത്തിൽ ഏറ്റവും കൂടുതൽ സീറ്റുകൾ സ്വന്തമാക്കിയതും കോൺഗ്രസ് ആയിരുന്നു. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സീറ്റ്‌ വിഭജന ചർച്ചയിൽ നാനാ പടോലെയുടെ നേതൃത്വത്തിൽ കോൺഗ്രസ് വലിയ രീതിയിൽ വില പേശിയാണ് 103 സീറ്റുകളിൽ മത്സരിക്കാൻ തീരുമാനിക്കുന്നത്.

ശിവസേനയും(ഉദ്ധവ്പക്ഷം) എൻസിപിയും ഉൾപ്പെടെ കോൺഗ്രസിനെതിരെ ഒരു ഘട്ടത്തിൽ രംഗത്തെത്തുകയും ചെയ്തിരുന്നു. നാനാ പടോലെ സീറ്റ് വിഭജന ചർച്ചകളിൽ പങ്കെടുത്താൻ ഉദ്ധവ് പക്ഷം ആ കൂടിക്കാഴ്ചകളിൽ പങ്കെടുക്കാൻ എത്തില്ലെന്ന് വരെ ഒരു ഘട്ടത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് രണ്ട് ദിവസം മുൻപും സർക്കാർ രൂപീകരണത്തിൽ വലിയ അവകാശവാദവുമായി നാനാ പടോലെ രംഗത്തെത്തിയിരുന്നു.

മഹാ വികാസ് അഘാഡി സർക്കാർ കോൺഗ്രസിന്റെ നേതൃത്വത്തിലായിരിക്കുമെന്നാണ് നാനാ പടോലെ പറഞ്ഞത്. ഇതിനെതിരെ ഉദ്ധവ് പക്ഷത്ത് നിന്ന് സഞ്ജയ് റാവത്ത് ഉൾപ്പെടെ രംഗത്തെത്തുകയും ചെയ്തിരുന്നു. ബിജെപിയുടെ നേതൃത്വത്തിൽ മഹായുതി 232 സീറ്റുകൾ നേടിയപ്പോൾ വെറും 50 സീറ്റിൽ താഴെ മാത്രമാണ് മഹാവികാസ് അഘാഡിക്ക് നേടാനായത്. കോൺഗ്രസിന്റെ എക്കാലത്തേയും മോശം പ്രകടനത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്.

 

 

 

Tags: nana patoleMahayuthiOpposition's Maha Vikas Aghadi
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies