വെറ്ററൻ താരം ഭുവനേശ്വർ കുമാറിനെ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ബൗളിംഗ് പോരായ്മകളുടെ പേരിൽ എന്നും വിമർശനത്തിന് വിധേയമാകുന്ന ടീമാണ് ആർ.സി.ബി. എന്നാൽ ഇത്തവണയും അതിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല. 10.75 കോടിക്കാണ് ഭുവനേശ്വറിനെ ആർ.സി.ബി ടീമിലെത്തിച്ചത്. ജോഷ് ഹേസിൽവുഡിനെയും ഇന്നലെ വാങ്ങിയിരുന്നു.
അതേസമയം മുഹമ്മദ് സിറാജിനെ കൈവിടുകയും ചെയ്തു. മീഡിയം പേസറായ റാസിഖ് ദാറിനെ ആറു കോടിക്ക് സ്വന്തമാക്കുകയും ചെയ്തു. അഫഗാൻ യുവതാരം അല്ലാഹ് ഗസൻഫാറിന് വേണ്ടി വലിയൊരു പോരാട്ടം തന്നെ നടന്നു. കൊൽക്കത്തയുടെ പോരാട്ടം മറികടന്ന് 4.80 കോടിക്കാണ് മുംബൈ 18-കാരനെ റാഞ്ചിയത്. ചെന്നൈ ഒഴിവാക്കിയ ദീപക് ചഹറിനെ 9.25 കോടി നൽകിയാണ് മുംബൈ ടീമിലെത്തിച്ചത്.
യുവതാരം റോബിൻ മിൻസിനെ 65 ലക്ഷത്തിനും മുംബൈ തട്ടകത്തിലെത്തിച്ചു. ജെറാൾ കോട്സീയെ 2.40 കോടിക്കും വാഷിംഗ്ടൺ സുന്ദറിനെ 3.20 കോടിക്കും ഗുജറാത്ത് വാങ്ങി. രണ്ടുകോടി നേടിയ ലോക്ക് ഫെർഗൂസൺ ഇന് പഞ്ചാബിന് കളിക്കും.പേസർമാരായ ആവേഷ് ഖാനെ 9.75 കോടിക്കും ആകാശ് ദീപിനെ 8 കോടിക്കും ലക്നൗ റാഞ്ചി. ബാറ്റർ അബ്ദുൾ സമദിനും ചെലവിട്ടു 4.20 കോടി.