'മരണം മണക്കുന്നിടം, അവന്റെ കണ്ണുകളിൽ ഭയം കണ്ടു'; ഗോവ ചലച്ചിത്ര മേളയിൽ നിരൂപക പ്രശംസ നേടി മഞ്ഞുമ്മൽ ബോയ്സ് ; ​ഗുണാകേവിനെ കുറിച്ച് ചിദംബരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘മരണം മണക്കുന്നിടം, അവന്റെ കണ്ണുകളിൽ ഭയം കണ്ടു’; ഗോവ ചലച്ചിത്ര മേളയിൽ നിരൂപക പ്രശംസ നേടി മഞ്ഞുമ്മൽ ബോയ്സ് ; ​ഗുണാകേവിനെ കുറിച്ച് ചിദംബരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2024, 06:49 pm IST
FacebookTwitterWhatsAppTelegram

ഗോവ ചലച്ചിത്ര മേളയിൽ നിരൂപക പ്രശംസ നേടി മഞ്ഞുമ്മൽ ബോയ്സ്. ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ചലച്ചിത്രമേളയിൽ ശ്രദ്ധേയമായിരുന്നു. ​സുഭാഷിന്റെയും സു​ഹൃത്തുക്കളുടെയും ആത്മബന്ധവും ജീവൻ പണയം വച്ച് സുഹ‍‍ൃത്തിനെ രക്ഷിക്കാനുള്ള കുട്ടേട്ടന്റെ പരിശ്രമവും പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിച്ചു. മഞ്ഞുമ്മൽ ബോയ്സിനെ കുറിച്ചും ​ഗുണാകേവിനെ കുറിച്ചും ചി​ദംബരം പ്രേക്ഷകർക്ക് മുന്നിൽ മനസുതുറന്നു.

‘ഇത് എന്റെ ആദ്യത്തെ ഐഎഫ്എഫ്ഐ ആണ്. എന്റെ സ്വന്തം സിനിമയുമായാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. ഒരുപാട് സന്തോഷമുണ്ട്. ഗുണാകേവിൽ എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് മറ്റാരെക്കാളും യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സിന് മാത്രമാണ് അറിയാവുന്നത്. സംഭവത്തെ കുറിച്ചും അവർക്കുണ്ടായ അനുഭവത്തെ കുറിച്ചും ഓരോരുത്തരോടും ഞാൻ ചോദിച്ച് മനസിലാക്കിയിരുന്നു.

ആദ്യം സുഭാഷിനോടാണ് ‍ഞാൻ സംസാരിച്ചത്. സംഭവത്തെ കുറിച്ച് അയാൾക്ക് ഒന്നും ഓർമയുണ്ടായിരുന്നില്ല. വീണ നിമിഷം സുഭാഷിന് ബോധം നഷ്ടപ്പെട്ടു. കൊടൈക്കനാലിൽ പോയ കാര്യം പോലും അദ്ദേഹത്തിന് ഓർമയില്ലായിരുന്നു. സംസാരിക്കുമ്പോൾ അയാളുടെ കണ്ണുകളിലെ ഭയം ‍ഞാൻ കണ്ടു.

സിനിമ കാണുമ്പോൾ ​ഗുണാകേവിനെ കുറിച്ചുള്ള ഒരു ചിത്രം പ്രേക്ഷകരുടെ മുന്നിൽ വരച്ചുകാണിക്കണമെന്ന് ഞാൻ ആ​ഗ്രഹിച്ചിരുന്നു. മരണം മണക്കുന്ന സ്ഥലമാണ് ​ഗുണാകേവ്. സിനിമയ്‌ക്ക് വേണ്ടി അത് പുനഃസൃഷ്ടിക്കുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല’.

ആദ്യം ഞാൻ ​ഗുണാകേവ് സന്ദർശിപ്പോൾ‌ ഭയങ്കര വെയിലായിരുന്നു. പക്ഷേ രണ്ടാം തവണ പോകുമ്പോൾ മഴയും ഇരുട്ടുമായിരുന്നു. ചുറ്റും വവ്വാലുകൾ പറക്കുന്നുണ്ട്. കുരങ്ങുകളുടെ തലയോട്ടികൾ വരെ ‌അവിടെ കണ്ടിരുന്നു. ഭയപ്പെടുത്തുന്ന ഒരുപാട് ശബ്ദങ്ങളും അവിടെ കേട്ടു. വല്ലാത്ത അനുഭവമായിരുന്നു അത്. മഞ്ഞുമ്മൽ ബോയ്സിന്റെ കഥ സിനിമയാക്കാൻ എനിക്ക് മുമ്പ് നേരത്തെ ചിലർ ശ്രമിച്ചിരുന്നു. എന്നാൽ പല കാരണങ്ങളാൽ അവർക്ക് അത് കഴിഞ്ഞില്ലെന്നും ചിദംബരം പറഞ്ഞു.

‌

Tags: goa film festchidhabaramMANJUMMEL BOYS
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies