“കേരള നിയമസഭയ്ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2026, 11:49 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ഓടുന്ന ജൂനിയർ NTR….. പിന്നാലെ ആളുകളെ ആക്രമിക്കുന്ന രംഗം. എസ്.എസ്. രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് ആക്ഷൻ രംഗം ചിത്രീകരിച്ചത് തിരുവനന്തപുരത്തായിരുന്നുവെന്ന് സംവിധായകന്റെ വെളിപ്പെടുത്തൽ. 2003ൽ പുറത്തിറങ്ങിയ ‘സിംഹാദ്രി’യുടെ ഷൂട്ടിംഗ് ഓർമകൾ പങ്കുവയ്‌ക്കുകയായിരുന്നു രാജമൗലി.

മകൻ എസ്.എസ്. കാർത്തികേയ നിർമിക്കുന്ന ‘Don’t Trouble the Trouble’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഫഹദ് ഫാസിൽ, കാർത്തികേയ, സംഗീത് പ്രതാപ്, ശ്യാം മോഹൻ എന്നിവരുമായി നടത്തിയ സംഭാഷണത്തിനിടെയാണ് രാജമൗലി പഴയ ഓർമകൾ പങ്കുവച്ചത്.

‘സിംഹാദ്രി’യുടെ നിർണായക ആക്ഷൻ രംഗങ്ങളിലൊന്ന് കേരള നിയമസഭയ്‌ക്ക് മുന്നിലാണ് ചിത്രീകരിച്ചതെന്ന് രാജമൗലി പറഞ്ഞു. മഴുവുമായി നായകൻ നിയമസഭയ്‌ക്ക് മുന്നിലൂടെ ഓടുകയും ആളുകളെ ആക്രമിക്കുകയും ചെയ്യുന്ന രംഗമായിരുന്നു അത്. ഈ രംഗങ്ങൾക്കായി സിനിമാ സംഘം തിരുവനന്തപുരത്ത് ഏകദേശം 10 ദിവസത്തോളം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ സാഹചര്യത്തിൽ അത്തരമൊരു ലൊക്കേഷനിൽ ചിത്രീകരണത്തിന് അനുമതി ലഭിക്കുമോയെന്ന് അറിയില്ലെന്നും രാജമൗലി കൂട്ടിച്ചേർത്തു.

രാജമൗലിയുടെ മകൻ കാർത്തികേയയും ഈ രംഗത്തെ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വയലന്റ് ആക്ഷൻ എപ്പിസോഡായാണ് വിശേഷിപ്പിച്ചത്. പിന്നീട് ഇതിനെക്കാൾ വയലന്റായൊരു രംഗം രാജമൗലി ചിത്രീകരിച്ചിട്ടില്ലെന്നാണ് കാർത്തികേയ പറഞ്ഞത്.

എന്തുകൊണ്ട് കേരളം?
‘സിംഹാദ്രി’യുടെ കഥയിൽ നായകന് ആന്ധ്രയിൽ നിന്ന് മറ്റൊരു പ്രദേശത്തേക്ക് പോകേണ്ട സാഹചര്യമുണ്ടായതിനാലാണ് കേരളം തിരഞ്ഞെടുത്തതെന്ന് രാജമൗലി പറഞ്ഞു. ചിത്രത്തിലെ നായകന്റെ മറ്റൊരു വ്യക്തിത്വമായ ‘സിംഗമലൈ’ എന്ന പേരും കേരള പശ്ചാത്തലത്തിന് കാരണമായതായി അദ്ദേഹം ഓർത്തെടുത്തു.

‘സിംഗമലൈ’ യഥാർഥത്തിൽ തമിഴ് വാക്കാണെന്നും അന്ന് തമിഴും മലയാളവും പ്രേക്ഷകർ തിരിച്ചറിയില്ലെന്ന തമാശയോടെയാണ് ആ പേര് ഉപയോഗിച്ചതെന്നും രാജമൗലി പറഞ്ഞു.ജൂനിയർ NTRയെ നായകനാക്കി 2003ൽ പുറത്തിറങ്ങിയ ‘സിംഹാദ്രി’ രാജമൗലിയുടെ ആദ്യകാല കരിയറിലെ നിർണായക ചിത്രങ്ങളിലൊന്നായിരുന്നു.

Tags: Kerala NiyamasabhaS.S. Rajamouli
Share
Tweet
SendShare

More News from this section

പത്തനാപുരത്ത് കാട്ടാന ആക്രമണം; തൊഴിലുറപ്പ് ജോലിക്കിടെ 80 കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമം; റിപ്പോർട്ടർക്കും ക്യാമറാമാനും ഭീഷണി

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

കുഴഞ്ഞുവീണതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയത്; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ, ആൺസുഹൃത്തും നിരീക്ഷണത്തിൽ

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി, യുവതി ചികിത്സയിൽ; 2 പേർ റിമാൻഡിൽ

Latest News

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

ക്യാപ്റ്റൻ സ്മിത്തിന് ഇസ്രയേലിന്റെ പരമോന്നത ആദരം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അതിഥിയായി ഇന്ത്യൻ പൈലറ്റ്; നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies