നാനും റൗഡി താൻ എന്ന ചിത്രത്തിലെ ഗാനം ആലപിച്ച് നയൻതാര- വിഘ്നേഷ് ശിവൻ ദമ്പതികളുടെ മക്കൾ. സിനിമയിലെ ’തങ്കമേ’ എന്ന് തുടങ്ങുന്ന ഗാനമാണ് ഉലകും ഉയിരും പാടുന്നത്. ടിവിയിലെ ഗാനരംഗം കണ്ടായിരുന്നു ഇരുവരുടെയും ഗാനാലാപനം. ഇതിന്റ വീഡിയോ വിഘ്നേഷ് ശിവൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. വാക്കുകൾ തപ്പിപ്പെറക്കി പാടുന്ന മക്കളുടെ ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിക്കുന്ന നയൻതാരയെയും വീഡിയോയിൽ കാണാം.
അഡഡ… എന്റെ ഉയിരും ഉലകും എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് വിഘ്നേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ടിവിയിൽ കാണിക്കുന്ന ഗാനരംഗത്തോടൊപ്പം പാടാൻ ശ്രമിക്കുകയാണ് ഉലകും ഉയിരും. വീഡിയോയ്‌ക്ക് പിന്നാലെ രസകരമായ കമന്റുകളുമായി നിരവധി പേരാണ് കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെടുന്നത്. നയൻതാരയുടെ കുട്ടിത്താരങ്ങൾ എന്നാണ് പലരും പറയുന്നത്.
View this post on Instagram
ഉലകിന്റെയും ഉയിരിന്റെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും ശ്രദ്ധേയമാണ്. ഇരുവരുടെയും കുസൃതി നിറഞ്ഞ ദൃശ്യങ്ങൾ നയൻതാരയും വിഘ്നേഷും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവക്കുന്നതും പതിവാണ്. നയൻതാരയുടെ ജീവിതകഥയും പ്രണയവും തുറന്നുപറയുന്ന ‘നയൻതാര- ബിയോണ്ട് ദി ഫെയ്റിടെയിൽ’ എന്ന ഡോക്യുമെന്ററി അടുത്തിടെ പുറത്തുവന്നിരുന്നു. കരിയറിന്റെ വളർച്ചയും മുൻകാല ബന്ധങ്ങളും വിക്കിയോടുള്ള പ്രണയത്തിന്റെ തുടക്കവുമൊക്കെ നയൻതാര പങ്കുവക്കുന്നതാണ് വീഡിയോ.















