അബുദബിയിൽ ജൂത റബ്ബി കൊല്ലപ്പെട്ട സംഭവം; അറസ്റ്റിലായത് മൂന്ന് ഉസ്‌ബെക് പൗരൻമാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

അബുദബിയിൽ ജൂത റബ്ബി കൊല്ലപ്പെട്ട സംഭവം; അറസ്റ്റിലായത് മൂന്ന് ഉസ്‌ബെക് പൗരൻമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2024, 09:24 am IST
FacebookTwitterWhatsAppTelegram

അബുദബി; അബുദബിയിൽ ജൂത റബ്ബി കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായത് ഉസ്‌ബെക് പൗരൻമാർ. അറസ്റ്റിലായ മൂന്ന് പ്രതികളുടെയും വിവരങ്ങൾ യു.എ.ഇ. ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടു.

അറസ്റ്റിലായവരിൽ രണ്ട് പേർക്ക് 28 വയസും ഒരാൾക്ക് 33 വയസുമാണുള്ളതെന്ന്  ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. മൂന്ന് പ്രതികളെയും വിലങ്ങണിയിച്ചും മുഖം മറച്ചും കസ്റ്റഡിയിൽ നിർത്തിയിരിക്കുന്ന ചിത്രവും ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. പബ്ലിക് പ്രോസിക്യൂഷന് മുന്നിൽ ഹാജരാക്കിയ പ്രതികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്.

സംഭവത്തിൽ അബുദബിയിലെ ഉസ്‌ബെക്കിസ്ഥാൻ മന്ത്രാലയവും ഇതുവരെ പ്രതികരിച്ചിട്ടില്ല. ചബാദ് റബ്ബി സ്വി കോഗന്റെ കൊലപാതകത്തിൽ ഇസ്രായേൽ ഉൾപ്പെടെ ശക്തമായ പ്രതിഷേധമുയർത്തിയിരുന്നു. മാൽഡോവ-ഇസ്രായേൽ പൗരത്വമുള്ള ജൂത റബ്ബിയാണ് സ്വി കോഗൻ. അബുദാബിയിൽ താമസിച്ചിരുന്ന ഓർത്തഡോക്‌സ് യഹൂദ വിശ്വാസിയായ സ്വി കോഗനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് കാണാതായത്.

കുടുംബം പരാതിപ്പെട്ടതിനെ തുടർന്ന് പ്രത്യേകസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ അദ്ദേഹത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വി കോഗന്റെ സംസ്‌കാരം ഇസ്രായേലിൽ നടക്കുമെന്ന് കുടുംബം അറിയിച്ചു. സംഭവം യഹൂദവിരുദ്ധ തീവ്രവാദ പ്രവൃത്തിയാണെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചത്. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

സമൂഹത്തിലെ സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള ഏതൊരു ശ്രമത്തെയും നേരിടാൻ യുഎഇ പ്രാപ്തമാണെന്നും സാമൂഹിക സുരക്ഷയ്‌ക്ക് യാതൊരുവിധ ഭീഷണിയും ഇല്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Tags: Uzbekistanഅബുദബിജൂത റബ്ബിIsraeli rabbiUAE ministry of interiorZvi Kogan
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies