വാഷിങ്ടണ്‍: അമേരിക്കയിലെ ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഗ്രേറ്റര്‍ ക്ലീവ്‌ലന്‍ഡിലെ റിച്ച്മണ്ട് ഹൈറ്റ്‌സിലുള്ള ശ്രീ സ്വാമിനാരായണ്‍ വഡ്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെയാണ് വെള്ളിയാഴ്ച ആക്രമണമുണ്ടായത്. ഇഷ്ടികകള്‍ എറിഞ്ഞതിനെ തുടര്‍ന്ന് ക്ഷേത്രത്തിലെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. സംഭവസമയത്ത് പൂജാരിമാരും ചില വിശ്വാസികളും ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഉച്ചയ്‌ക്ക് ഏകദേശം 1.30ഓടെയായിരുന്നു സംഭവം. ക്ഷേത്രത്തിന് കാര്യമായ നാശനഷ്ടമുണ്ടായതായി ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ അറിയിച്ചു.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അധികൃതര്‍ പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ ഇതുവരെ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യവും വ്യക്തമായിട്ടില്ല. മതപരമായ വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ നിലവില്‍ പുറത്തുവന്നിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോയലിഷന്‍ ഓഫ് ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക, ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ എന്നീ സംഘടനകള്‍ സംഭവത്തെ അപലപിച്ചു.
റിച്ച്മണ്ട് ഹൈറ്റ്‌സ് മേയര്‍ കിം തോമസിനോടും പ്രാദേശിക ഭരണകൂടത്തോടും സംഭവത്തില്‍ പ്രതികരിക്കണമെന്നും കുറ്റക്കാരെ കണ്ടെത്താന്‍ വേഗത്തില്‍ നടപടി സ്വീകരിക്കണമെന്നും ഇീഒചഅ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എഫ്ബിഐയെയും സിവില്‍ റൈറ്റ്‌സ് വിഭാഗത്തെയും അറിയിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ വ്യക്തമാക്കി. ക്ഷേത്ര ഭാരവാഹികളുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങള്‍ നല്‍കിവരുന്നതായും സംഘടന അറിയിച്ചു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ഒഹായോയിലെ ഹിന്ദു സമൂഹം ഹിന്ദു ഹെറിറ്റേജ് മന്ത് ആചരണത്തിനും വരാനിരിക്കുന്ന നവരാത്രി ആഘോഷങ്ങള്‍ക്കും ഒരുങ്ങുന്നതിനിടെയാണ് ക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.















