ഹോര്‍മുസ്: ഹോര്‍മുസ് കടലിടുക്കില്‍ ഇന്ധന ടാങ്കറിന് നേരെ മിസൈല്‍ ആക്രമണം. കുവൈത്ത് പതാകയേന്തിയ ‘എം.ടി കാസിമ III ‘ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന അഞ്ച് ഇന്ത്യന്‍ നാവികരെ സുരക്ഷിതമായി രക്ഷപ്പെടുത്തി കരയിലെത്തിച്ചതായി ഒമാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
മിസൈല്‍ എവിടെനിന്നാണ് എത്തിയതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തില്‍ കപ്പലിനുണ്ടായ നാശനഷ്ടത്തിന്റെ തോതും കടലില്‍ എണ്ണച്ചോര്‍ച്ചയുണ്ടായോ എന്നതും വ്യക്തമല്ല. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ സാഹചര്യങ്ങളും കപ്പലിനുണ്ടായ നാശനഷ്ടങ്ങളും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ട്.















