മേജർ മുകുന്ദ് വരദരാജനെ അമരൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ച സംവിധായകൻ രാജ്കുമാർ പെരിയസ്വാമിയെ നേരിൽ കണ്ട് നടൻ വിജയ്. മികച്ച കളക്ഷൻ നേടി ചിത്രം ബോക്സോഫിൽ ഹിറ്റ് നേടുന്നതിനിടെയാണ് അഭിനന്ദനങ്ങളുമായി വിജയ് നേരിട്ടെത്തിയത്. ഇതിന്റെ ചിത്രം രാജ്കുമാർ എക്സിൽ പങ്കുവച്ചിട്ടുണ്ട്.
ഐലവ് യു വിജയ് സർ, ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ടെന്നും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്നും രാജ്കുമാർ പെരിയസ്വാമി എക്സിൽ കുറിച്ചു. 12 വർഷങ്ങൾക്ക് മുമ്പ് വിജയ്‌ക്കൊപ്പം എടുത്ത ചിത്രവും അദ്ദേഹം പങ്കുവച്ചു. രണ്ട് ചിത്രങ്ങൾക്കും 12 വർഷവും ഒരു മാസവും ഒരു ദിവസും 15 മണിക്കൂറും വ്യത്യാസമുണ്ടെന്ന അടികുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്.
I love you @actorvijay Sir! Thank you! I pray for you everyday! God bless you! #Amaran
12 varusham 2 maasam 1 naal 15 mani neram it’s been from the other picture! pic.twitter.com/PO7aCy3Pak
— Rajkumar Periasamy (@Rajkumar_KP) November 26, 2024
ഒക്ടോബർ 31-ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി കളക്ഷനിൽ കുതിക്കുകയാണ്. 300 കോടിയിലധികമാണ് ചിത്രം ഇതുവരെ സ്വന്തമാക്കിയത്. തമിഴ്നാട്ടിൽ മാത്രം 150 കോടി അമരൻ നേടി. ബുക്ക് മൈ ഷോയിലും അമരൻ ഒന്നാം സ്ഥാനത്ത് തന്നെയാണ്. ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി അമരൻ മാറിയിരിക്കുകയാണ്.
നിരവധി ബോക്‌സോഫീസ് റെക്കോർഡുകൾ തകർത്താണ് അമരൻ മുന്നേറുന്നത്. മുകുന്ദ് വരദരാജനായി എത്തിയ ശിവകാർത്തികേയന്റെയും ഇന്ദു റബേക്കയായി എത്തിയ സായ്പല്ലവിയുടെയും പ്രകടനം പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞു.