അബുദാബി: അബുദാബി മലയാളി സമാജത്തിന്റെ ‘പൊന്നോണം 24’ ആവേശമായി. ഓണസദ്യയും തിരുവാതിരയും കളരിപ്പയറ്റും ഓണപ്പാട്ടുകളും മറ്റ് കലാപരിപാടികളുമായി ഗംഭീര ആഘോഷമായിരുന്നു നടന്നത്.

ഇന്ത്യ സോഷ്യൽ സെന്ററിൽ നടന്ന ആഘോഷ പരിപാടികൾ മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കലിന്റെ അദ്ധ്യക്ഷതയിൽ ഇന്ത്യൻ എംബസി കമ്യൂണിറ്റി വിഭാഗം ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ് ഉദ്ഘാടനം ചെയ്തു. അബുദാബി എയർപോർട്ടിലെ മുൻ ബ്രിഗേഡിയർ പൈലറ്റ് റാഷിദ് അബ്ദുള്ള അൽ ദഹൈരി മുഖ്യാതിഥിയായി.
സാഹിത്യകാരൻമാരായ അശോകൻ ചരുവിൽ, റഫീക് അഹമ്മദ്, അബുദാബി പോലീസ് കമ്യൂണിറ്റി വിഭാഗം വാറണ്ട് ഓഫീസർ ആയിഷ അൽ ദഹൈരി തുടങ്ങിയർ പങ്കെടുത്തു.

ഇത്തവണ അബുദാബി മലയാളി സമാജത്തിന്റെ ഓണസദ്യ വിളമ്പിയത് രണ്ടായിരത്തി അഞ്ഞൂറോളം ആളുകൾക്കാണെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.













