ഇടുക്കി: വിദ്യാർത്ഥികളുമായി എത്തിയ സ്കൂൾ ബസ് പടയപ്പയ്‌ക്ക് മുൻപിൽപ്പെട്ടു. ഇടുക്കി നെറ്റിമേടിനും കുറ്റിയാർ വാലിക്കും ഇടയിലാണ് പടയപ്പ എത്തിയത്.
സ്കൂൾ വിട്ട് വരുന്നതിനിടെ ബസ് പടയപ്പയുടെ മുന്നിൽ പെടുകയായിരുന്നു. ആനയെ കണ്ടതോടെ ബസ് നിർത്തിയിട്ടു. കുട്ടികൾ അലറി വിളച്ചതോടെ ഡ്രൈവർ ബസ് പിറകോട്ടെടുത്താണ് ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ഈ സമയം എത്തിയ ബൈക്ക് യാത്രികനും കാട്ടാനയുടെ മുൻപിൽ പെട്ടു. തലനാരിഴയ്‌ക്കാണ് ഇവർ രക്ഷപ്പെട്ടത്. നേരത്തെയും പടയപ്പയുടെ സാന്നിധ്യമുള്ള പ്രദേശമാണിത്. കഴിഞ്ഞ ദിവസം ജനവാസ മേഖലയിലിറങ്ങി പടയപ്പ നാശം വിതച്ചിരുന്നു. ഇതിന് പിന്നാലെ വനവകുപ്പ് ആനയെ നിരീക്ഷിച്ച് വരികയായിരുന്നു.















