പാലക്കാട്: നിയന്ത്രണംവിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഒരു മരണം. പാലക്കാട് ചിറ്റൂരിലാണ് സംഭവം. മൈസൂർ സ്വദേശി പാർവതിയാണ് അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലർച്ചെ 3 മണിയോടെയാണ് അപകടം. നിയന്ത്രണംവിട്ട ലോറി സമീപത്തെ മരങ്ങളിലും കടയിലും ഇടിച്ച ശേഷമാണ് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയത്. ലോറി അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകട സമയം പാർവതി ബസ് സ്റ്റോപ്പിൽ കിടന്ന് ഉറങ്ങുകയായിരുന്നു. പാർവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.
രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമുൾപ്പെടെ നാല് നാടോടി സ്ത്രീകളാണ് ഇവിടെയുണ്ടായിരുന്നത്. ഇതിലൊരാളാണ് മരിച്ചത്. മറ്റ് മൂന്ന് പേരെ പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ആശുപത്രിയിലേക്ക് മാറ്റി.















