അടുത്ത തവണ കേരളം ഭരിക്കും എന്ന ദിവാസ്വപ്നം കണ്ടാണ് ചില അധികാരമോഹികൾ കോൺഗ്രസിൽ ചേരുന്നത്; ഇനി യുഡിഎഫ് അധികാരത്തിൽ വരില്ലെന്ന് പത്മജ വേണുഗോപാൽ 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അടുത്ത തവണ കേരളം ഭരിക്കും എന്ന ദിവാസ്വപ്നം കണ്ടാണ് ചില അധികാരമോഹികൾ കോൺഗ്രസിൽ ചേരുന്നത്; ഇനി യുഡിഎഫ് അധികാരത്തിൽ വരില്ലെന്ന് പത്മജ വേണുഗോപാൽ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2024, 10:15 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: സു.ഡി.എഫ് (യുഡിഎഫ്) അടുത്ത തവണ കേരളം ഭരിക്കും എന്ന ദിവാസ്വപ്നം കണ്ടാണ് ചില അധികാരമോഹികൾ കോൺഗ്രസിൽ ചേരുന്നതെന്ന് പത്മജ വേണുഗോപാൽ. സു.ഡി.എഫ് ഇനി കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിൽ വരില്ലെന്നും പത്മജ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പത്മജയുടെ പ്രതികരണം.

കോൺഗ്രസ് പാർട്ടി എനിക്ക് ഒരു മഹത്തായ കാര്യവും ചെയ്തു തന്നിട്ടില്ല. എന്റെ അച്ഛനെയും ചേട്ടനെയും എന്നെയും ഏറ്റവും കൂടുതൽ സംസ്‌കാരശൂന്യമായി അധിക്ഷേപിച്ചിട്ടുള്ളതും കോൺഗ്രസുകാർ തന്നെയാണ്. ഒടുവിൽ എന്റെ അമ്മയെ അധിക്ഷേപിക്കുന്ന അവസ്ഥയിൽ പോലും കോൺഗ്രസിന്റെ കുട്ടി നേതാവ് എത്തി. കെ. കരുണാകരന്റെ മകൾ എന്ന നിലയിൽ കോൺഗ്രസിൽ നിന്നും കിട്ടിയതിൽ കൂടുതൽ സ്‌നേഹം ബിജെപിയിൽ നിന്നും ലഭിക്കുന്നുണ്ടെന്നും പത്മജ പറഞ്ഞു.

പത്മജ ത്യാഗസമ്പന്നമായ രാഷ്‌ട്രീയ പ്രവർത്തനം നടത്തിയിട്ടുണ്ടോ എന്ന് ചോദിക്കുന്ന കോൺഗ്രസുകാരാണ് ബിജെപിയിൽ പണിയെടുക്കാതെ വളർന്ന സന്ദീപ് വാര്യരെ പുകഴ്‌ത്തി നടക്കുന്നതെന്ന് അവർ വിമർശിച്ചു. ബിജെപിയിലായിരുന്ന സന്ദീപ് വാര്യർക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് നിയമ നടപടി സ്വീകരിച്ചപ്പോൾ ഉറച്ച പിന്തുണ നൽകിയ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചായിരുന്നു പത്മജയുടെ പ്രതികരണം.

സന്ദീപ് ബിജെപിയുടെ അടിസ്ഥാനതലത്തിൽ ഒരു പ്രവർത്തനവും നടത്തിയിട്ടുള്ള ആളല്ല.. വിദേശത്തു നിന്ന് വന്നു കഴിഞ്ഞ് ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ടും, ചാനൽ ചർച്ചകളിൽ പങ്കെടുത്തും സൂത്രത്തിൽ വളർന്ന ആളാണ്. 2016 ൽ മാത്രമാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്.. സന്ദീപ് വാര്യരെ കേരളത്തിൽ അറിയപ്പെടുന്ന തരത്തിൽ വിലാസം ഉണ്ടാക്കിക്കൊടുത്തത് ബിജെപിയാണ്.. സന്ദീപ് വാര്യരുടെ എല്ലാ പ്രയാസഘട്ടങ്ങളിലും ബിജെപി ഒപ്പം നിന്നിട്ടുണ്ട് എന്നുള്ളതിന് തെളിവാണ് കെ സുരേന്ദ്രന്റെ പോസ്റ്റെന്ന് അവർ പറഞ്ഞു.

കോൺഗ്രസ് പാർട്ടിക്കുവേണ്ടി വിയർപ്പൊഴുക്കിയ എം ലിജുവിനെയും, സതീശൻ പാച്ചേനിയെയും പോലെയുള്ള നിരവധിപേരെ തഴഞ്ഞ് പവർ ഗ്രൂപ്പ് ഒരു പെൺകുട്ടിയെ രാജ്യസഭയിലേക്ക് സീനിയർ നേതാക്കൾ പോലും അറിയാതെ പിൻവാതിലിൽ കൂടി രാജ്യസഭയിലേക്ക് അയച്ച പോലെ കെ. കരുണാകരന്റെ മക്കൾക്ക് രാജ്യസഭാ സീറ്റ് ഒന്നും തന്നിട്ടില്ല. കോൺഗ്രസിൽ പ്രവർത്തിച്ച് എന്റെ ഭർത്താവിന്റെ പണം നഷ്ടപ്പെട്ടതല്ലാതെ, കോൺഗ്രസുകാർ എന്നെ സാമ്പത്തികമായി വഞ്ചിച്ചത് അല്ലാതെ (ഞാൻ സഹായം ചെയ്തിട്ടുള്ള പാവപ്പെട്ട കോൺഗ്രസ് പ്രവർത്തകരെ ഈ കൂട്ടത്തിൽ ഉൾപ്പെടുത്തുന്നില്ല)

എംഎൽഎയോ എംപിയോ ആകുന്നതാണ് വലിയ മഹത്തായ കാര്യമെന്നാണ് കോൺഗ്രസുകാർ ചിന്തിച്ചു വച്ചിരിക്കുന്നത്. കേരളത്തിൽ മൂന്നാം സ്ഥാനത്തുള്ള ബിജെപിയിലേക്ക് താൻ പോയത് ദേശീയത ഇഷ്ടപ്പെട്ടും, നരേന്ദ്രമോദിയുടെ ഭരണ വൈഭവം ഇഷ്ടപ്പെട്ടും, മോദി ഭരണത്തിൽ രാജ്യത്തുണ്ടായ വികസന കുതിപ്പ് കണ്ടുമാണ്. അങ്ങനെയുള്ളവരാണ് ഇന്ന് ബിജെപിയിൽ അടിയുറച്ച് നിലകൊള്ളുന്ന സാധാരണ പ്രവർത്തകരെന്നും അവർ കുറിച്ചു.

ബിജെപി എന്റെ അഭിമാനം.. നരേന്ദ്രമോദിജി എന്റെ അഭിമാനം എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Tags: സു.ഡി.എഫ്കെ. കരുണാകരന്റെ മകൾCongressBJPSandeep VarierPadmaja Venugopalസന്ദീപ് വാര്യർയുഡിഎഫ്പത്മജ വേണുഗോപാൽ
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies