സംശയം വേണ്ട, ഭാരതം ആ​ഗോള നേതാവ് തന്നെ; ഡിജിറ്റൽ‌ രം​ഗത്തെ കുതിപ്പ് വർഷങ്ങളായി തുടരുന്നു; നെറ്റ്‌വർക്ക് റെഡിനസ് സൂചികയിൽ 11 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സംശയം വേണ്ട, ഭാരതം ആ​ഗോള നേതാവ് തന്നെ; ഡിജിറ്റൽ‌ രം​ഗത്തെ കുതിപ്പ് വർഷങ്ങളായി തുടരുന്നു; നെറ്റ്‌വർക്ക് റെഡിനസ് സൂചികയിൽ 11 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി

എഐ അധിഷ്ഠിത ശാസ്ത്ര പ്രസിദ്ധീകരണങ്ങൾ, ഐസിടി സേവന കയറ്റുമതി എന്നിവയിൽ ഇന്ത്യ ഒന്നാമതെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2024, 06:54 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡിജിറ്റൽ കുതിപ്പിൽ നാഴികക്കല്ല് പിന്നിട്ട് ഭാരതം. നെറ്റ്‌വർക്ക് റെഡിനസ് സൂചികയിൽ (എൻആർഐ) ഇന്ത്യ 11 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 49-ാം സ്ഥാനത്തെത്തി. വാഷിം​ഗ്ടൺ ഡിസി ആസ്ഥാനമായുള്ള ​ഗവേഷണ സ്ഥാപനമായ പോർട്ടുലൻസ് ഇൻസ്റ്റിറ്റ്യൂട്ടാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

സാങ്കേതികവിദ്യ, ഭരണനിർവഹണം തുടങ്ങി 54 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കിയത്. 133 സമ്പദ് വ്യവസ്ഥകളെയാണ് പഠനവിധേയമാക്കിയത്. കഴിഞ്ഞ വർഷം ഇന്ത്യയുടെ ആകെ സ്കോർ 49.93 ആയിരുന്നു. ഈ വർഷമിത് 53.63 ആയാണ് ഉയർന്നത്. ഡിജിറ്റൽ, ടെലികമ്മ്യൂണിക്കേഷൻ മേഖലകളിലെ മുന്നേറ്റങ്ങളാണ് സ്കോർ നില ഉയരാൻ സഹായകമായത്.

എഐ അധിഷ്ഠിത ശാസ്ത്ര പ്രസിദ്ധീകരണങ്ങൾ, എഐ ടാലന്റ് കോൺസൻട്രേഷൻ, ഐസിടി സേവന കയറ്റുമതി എന്നിവയിൽ ഇന്ത്യ ഒന്നാമതെത്തി. ഇൻ്റർനെറ്റ് സബ്സ്ക്രിപ്ഷൻ, മൊബൈൽ ബ്രോഡ്ബാൻഡ് സബ്സ്ക്രിപ്ഷൻ, ഇൻ്റർനാഷണൽ ഇൻ്റർനെറ്റ് ബാൻഡ്‌വിഡ്ത്ത് എന്നിവയിൽ രണ്ടാം സ്ഥാനവും ആഭ്യന്തര വിപണി സ്കെയിലിൽ മൂന്നാം സ്ഥാനവും വാർഷിക ടെലികോം നിക്ഷേപങ്ങളിൽ നാലാം സ്ഥാനവും നേടി. സാങ്കേതിക കണ്ടുപിടിത്തങ്ങളിലും ഡിജിറ്റൽ പരിവർത്തനത്തിലും ഇന്ത്യ അതിവേ​ഗം വളരുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ ടെലികോം സാന്ദ്രതയും വർ‌ദ്ധിച്ചു. ടെലി സാന്ദ്രത 75.2 ശതമാനത്തിൽ നിന്ന് 84.69 ശതമാനമായി ഉയർന്നപ്പോൾ വയർലെസ് കണക്ഷനുകൾ 119 കോടിയിൽ എത്തി. ​ഗ്രാമീണ മേഖലയിലേക്കും അതിവേ​ഗ ഇന്റനെറ്റ് എത്തി. റൂറൽ ഇൻ്റർനെറ്റ് വരിക്കാരുടെ എണ്ണം 25.1 കോടിയിൽ നിന്ന് 94.4 കോടിയായി വർദ്ധിച്ചു. വയർലെസ് ഇൻ്റർനെറ്റ് ഉപയോഗത്തിൽ ശ്രദ്ധേയമായ വർദ്ധനവാണുണ്ടായിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ മികച്ച പ്രകടനം ഡിജിറ്റൽ പരിവർത്തനത്തിലെ ആഗോള നേതാവെന്ന സ്ഥാനം ഊറ്റിയുറപ്പിക്കുന്നു.

2022-ൽ 5ജി സേവനങ്ങൾ ആരംഭിച്ചതോടെ ആഗോള മൊബൈൽ ബ്രോഡ്‌ബാൻഡ് സ്പീഡ് റാങ്കിംഗിൽ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തിയിരുന്നു. 118-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഒറ്റയടിക്ക് 15-ാം സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. മൊബൈൽ കണക്ടിറ്റിവിറ്റി രം​ഗത്ത് ഇന്ത്യ നേതാവായി മാറി. ടെലികോം സാങ്കേതികവിദ്യ വികസിപ്പിക്കാനായി ‘ഭാരത് 6G വിഷൻ’ രാജ്യം ലക്ഷ്യമിടുന്നു.

Tags: digital indiaIndiaNetwork Readiness IndexPortulans Institute
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies