തിരിച്ചുവരവിന്റെ പാതയിലായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി വീണ്ടും പരിക്കിന്റെ പിടിയിൽ. സയിദ് മുഷ്താഖ് അലി ട്രോഫി കളിക്കുന്ന താരത്തിന് പുറത്താണ് പരിക്കേറ്റതെന്നാണ് സൂചന. ബംഗാൾ- മധ്യപ്രദേശ് മത്സരത്തിനിടെയാണ് ഷമിക്ക് പരിക്കേറ്റത്.ഏകദിന ലോകകപ്പിന് ശേഷം ഒരു വർഷത്തെ ഇടവേളയെടുത്താൻ ഷമി വീണ്ടും കളത്തിലേക്ക് മടങ്ങിയെത്തിയത്. രഞ്ജി ട്രോഫിയിലൂടെ തിരികെവന്ന താരം ടൂർണമെന്റിലെ ഒരു മത്സരത്തിൽ ഏഴ് വിക്കറ്റും സ്വന്തമാക്കിയിരുന്നു.
സ്പെല്ലിലെ അവസാന ഓവറിൽ പന്ത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് താരത്തിന് പുറത്ത് പരിക്കേറ്റത്. ബിസിസിഐയുടെ മെഡിക്കൽ ടീമിന്റെ തലവൻ നിതിൻ പട്ടേലും സംഘവും താരത്തെ പരിശോധിച്ചു. ഗുരുതരമായ പരിക്കൊന്നും ഷമിക്കില്ലെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ഓവർ പൂർത്തിയാക്കിയാണ് ഷമി മടങ്ങിയത്. നാലോവർ പന്തെറിഞ്ഞ ഷമി 38 റൺസ് വഴങ്ങി. ഒരു വിക്കറ്റും നേടാനായില്ല. മത്സരത്തിൽ മധ്യപ്രദേശ് ആറു വിക്കറ്റിന് വിജയിക്കുകയും ചെയ്തു. അതേസമയം ജിമ്മിൽ നിന്നുള്ള ചില വ്യായമത്തിന്റെ ചിത്രങ്ങളും ഷമി പങ്കിട്ടു.
•Strong legs, strong mind, strong body. … pic.twitter.com/pMneyGlJ1Y
— 𝕸𝖔𝖍𝖆𝖒𝖒𝖆𝖉 𝖘𝖍𝖆𝖒𝖎 (@MdShami11) November 30, 2024