പാകിസ്താന്റെ പിടിവാശിക്ക് വഴങ്ങാതെ ഐസിസി ഉറച്ച നിലപാട് സ്വീകരിച്ചതോടെ ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിൽ നടത്താൻ സമ്മതിച്ച് പിസിബി. 2025 ൽ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ നടത്തും. അതേസമയം ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം നടക്കുന്ന എല്ലാ ടൂർണമെന്റും 2031 വരെ ഹൈബ്രിഡ് മോഡലിൽ നടത്തണമെന്ന ആവശ്യം പാകിസ്താനും ഐസിസിക്ക് മുന്നിൽ വച്ചിട്ടുണ്ട്. ഈ ആവശ്യം അംഗീകരിക്കാൻ ഐസിസിയും നിർബന്ധിതരായെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. അന്തിമ തീരുമാനം ഉടനെ പ്രഖ്യാപിച്ചേക്കും.
കൂടാതെ ഐസിസിയുടെ വാർഷിക വരുമാനം വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലിത് 5.75 ശതമാനമാണ്. ഹോസ്റ്റിംഗ് അവകാശത്തിന്റെ ഫീസും വർദ്ധിപ്പിക്കണമെന്ന് പാകിസ്താൻ ആവശ്യപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2031 വരെ ഇന്ത്യ നാല് ഐസിസി ഇവൻ്റുകൾക്കാണ് ആതിഥേയത്വം വഹിക്കുന്നത്. ഇതിൽ ചിലത് മറ്റ് രാജ്യങ്ങളുടെ പങ്കാളിത്തതോടെയാണ്.
Pakistan Cricket Board willing to accept a Hybrid Model for next year’s Champions Trophy and play India in Dubai if ICC implements the same policy for all its events going till 2031: PCB source to PTI. pic.twitter.com/CQ77vC0nZv
— Press Trust of India (@PTI_News) November 30, 2024