ഗാന്ധിനഗർ: ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ 19-കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ബലാത്സംഗത്തിന് ശേഷം ഭക്ഷണം കഴിക്കാനായി പോയെന്നും തിരിച്ച് വന്ന് മൃതദേഹത്തിൽ വീണ്ടും ലൈംഗികാതിക്രമം നടത്തിയെന്നും പ്രതി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
ഗുജറാത്തിലെ ഉദ്വാഡയിലാണ് മനസ് മരവിക്കുന്നവ ക്രൂര കൃത്യം നടന്നത്. നവംബർ 14-നാണ് സംഭവം. ഹരിയാന റോഹ്തക് സ്വദേശിയായ രാഹുൽ കരംവീർ ജാട്ടാണ് പെൺകുട്ടിയെ ഒന്നിലധികം തവണ പീഡിപ്പിച്ചതായി കണ്ടെത്തിയത്. തുടർന്ന് പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ഭക്ഷണം കഴിച്ചെത്തിയ ശേഷം മൃതദേഹത്തിലും ലൈംഗികവേഴ്ച നടത്തിയത്.
ബലാത്സംഗത്തിന് ശേഷം ഉദ്വാഡ റെയിൽവേ സ്റ്റേഷനിലെത്തിയ ഇയാൾ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ പ്ലാറ്റ്ഫോമുകളിലെ സിസിടിവികളിൽ പതിഞ്ഞിട്ടുണ്ട്. സമീപത്തെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. ഭക്ഷണം കഴിച്ച് തിരികെ എത്താമെന്ന ഉദ്ദേശ്യത്തോടെയാണ് ഇയാൾ പോയത്.
ബാഗും വസ്തുക്കളും കൃത്യം നടന്ന സ്ഥലത്ത് തന്നെ ഉപേക്ഷിച്ച് പോവുകയായിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്. 2,000 സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. കൊലപാതകം, പീഡനം തുടങ്ങിയ കേസുകളിൽ പ്രതിയാണ് രാഹുൽ. റെയിൽവേ സ്റ്റേഷനുകളും ട്രെയിനുകളും കേന്ദ്രീകരിച്ചാണ് ഇയാൾ അതിക്രമം നടത്തുന്നത്. ദിവ്യാംഗർക്ക് വേണ്ടിയുള്ള കോച്ചുകളായിരുന്നു വിഹാര കേന്ദ്രങ്ങൾ. റെയിൽവേ പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലുമാണ് രാത്രികാലങ്ങൾ തള്ളിനീക്കിയത്. ഇയാൾ സീരിയൽ കില്ലറാണെന്ന് പൊലീസ് പറയുന്നു.