ആരാധകരിൽ ആവേശം തീർത്ത് പുഷ്പ 2 ടീം കാത്തുവച്ച പീലിംഗ്സ് ഗാനം റിലീസ് ചെയ്തു. ‘ മല്ലിക ബാനന്റെ അമ്പുകളോ’ എന്ന് തുടങ്ങുന്ന ഗാനമാണ് സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുന്റെയും നടി രശ്മിക മന്ദാനയുടെയും ചടുല നൃത്തത്തോടെ പുറത്തിറങ്ങിയ ഗാനം നിമിഷ നേരങ്ങൾക്കുള്ളിൽ ലക്ഷങ്ങളാണ് കണ്ടത്.
ഡിസംബർ 5ന് പുഷ്പ 2 ന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇതിന് ആവേശം പതകർന്നാണ് മലയാളി ആരാധകർക്കായി അണിയറ പ്രവർത്തകർ പീലിംഗ്സ് ഗാനം പുറത്തുവിട്ടത്. മലയാളത്തിലാണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്. അപർണ ഹരികുമാർ, ഇന്ദു ശാന്ത് ഗായത്രി, രാജീവ് ഇന്ദു തുടങ്ങിയവരാണ് മലയാളത്തിൽ ഗാനം ആലപിച്ചിരിക്കുന്നത്.
പുഷ്പ -2 റിലീസ് ചെയ്യുന്ന ആറ് ഭാഷകളിലും മലയാളത്തിലായിരിക്കും ഈ ഗാനം സിനിമാപ്രേമികൾ കേൾക്കുകയെന്നും ഇത് മലയാളി ആരാധകർക്ക് നൽകുന്ന സമ്മാനമാണെന്നും അല്ലു അർജുൻ കൊച്ചിയിലെത്തിയപ്പോൾ വ്യക്തമാക്കിയിരുന്നു. നേരത്തെ കിസ്സിക് പാട്ടും അണിയറ പ്രവർത്തകർ പങ്കുവച്ചിരുന്നു.