വേണ്ടതെല്ലാം ഇതിലുണ്ട്, ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത കിഴങ്ങുവർഗം; ഗുണങ്ങൾ അറിഞ്ഞോളൂ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വേണ്ടതെല്ലാം ഇതിലുണ്ട്, ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത കിഴങ്ങുവർഗം; ഗുണങ്ങൾ അറിഞ്ഞോളൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2024, 07:19 pm IST
FacebookTwitterWhatsAppTelegram

ആരോഗ്യ സംരക്ഷണത്തിന് ആപ്പിളും ഓറഞ്ചും കാരറ്റും മറ്റ് പച്ചക്കറികളുമൊക്കെ കഴിക്കാൻ നിർദ്ദേശിക്കുന്ന പലരുടെയും ഡയറ്റ് പ്ലാനിൽ ഇടംപിടിക്കാത്ത കിഴങ്ങുവർഗമാണ് ഉരുളക്കിഴങ്ങ്. എന്നാൽ ലോകമെമ്പാടും ലഭ്യമായിട്ടുള്ള ഒരു ഭക്ഷണമാണിത്. ഒരു മനുഷ്യ ശരീരത്തിന്റെ വളർച്ചയ്‌ക്ക് ആവശ്യമായ ഒട്ടുമിക്ക എല്ലാ പോഷകഘടകങ്ങളും ഉരുളക്കിഴങ്ങിലുണ്ട്. ഇതുതന്നെയാണ് ഈ കിഴങ്ങുവർഗത്തിന് ആഗോള സ്വീകാര്യത ലഭിക്കാനുള്ള കാരണവും. ഒരു ദിവസം നിങ്ങൾക്ക് ആവശ്യമുള്ള പോഷകങ്ങൾ ലഭിക്കാൻ 100 ഗ്രാം ഉരുളക്കിഴങ്ങ് കഴിച്ചാൽ മതിയാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രധാനമായും അടങ്ങിയിരിക്കുന്ന പോഷകഘടകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. ജലം

100 ഗ്രാം ഉരുളക്കിഴങ്ങിൽ ഏകദേശം 79.2 ഗ്രാം ജലാംശം അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് കഴിക്കാവുന്ന നല്ലൊരു ഭക്ഷണമാണിത്. വെള്ളം കുടിക്കുന്നതിനും പകരമാവില്ലെങ്കിലും സൂപ്പുകളിലും സലാഡുകളിലും ഉൾപ്പെടുത്തി കഴിക്കാവുന്നതാണ്.

2. ഊർജ്ജം

100 ഗ്രാം ഉരുളക്കിഴങ്ങിൽ 77 കലോറി അടങ്ങിയിട്ടുള്ളതിനാൽ മിതമായ ഊർജ്ജ സ്രോതസായി ഉരുളക്കിഴങ്ങിനെ കണക്കാക്കാം. ഒരു മുതിർന്ന വ്യക്തിക്ക് 2,000 കലോറിയാണ് ദൈനംദിനമായി ആവശ്യമുള്ളത്. ഇതിന്റെ ഏകദേശം 4 ശതമാനവും ഉരുളക്കിഴങ്ങിൽ നിന്ന് ലഭിക്കും. കുറഞ്ഞ കലോറിയിൽ ശരീരത്തിന് ആവശ്യമായ ഊർജ്ജം പ്രദാനം ചെയ്യാൻ ഈ കിഴങ്ങുവർഗം സഹായിക്കും.

3. കാർബോ ഹൈഡ്രേറ്റ്

ഒരു ഉരുളക്കിഴങ്ങിൽ ഏകദേശം 17.5 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. പ്രതിദിനം ശരീരത്തിനാവശ്യമായ 275 ഗ്രാം കാർബോഹൈഡ്രേറ്റിന്റെ ഏകദേശം 6 ശതമാനമാണിത്. ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്നത് അന്നജത്തിന്റെ രൂപത്തിലുള്ള കാർബോ ഹൈഡ്രേറ്റാണ്.

4. ഫൈബർ

ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന 2.1 ശതമാനം ഡയറ്ററി ഫൈബർ ദഹനത്തെ സഹായിക്കുകയും വിശപ്പ് കുറയ്‌ക്കാൻ സഹായിക്കുകയും ചെയ്യും. പ്രതിദിനം ശരീരത്തിന് ആവശ്യമുള്ളത് 25 മുതൽ 30 ഗ്രാം വരെ ഫൈബറാണ്. ഭക്ഷണത്തിൽ ഉരുളക്കിഴങ്ങ് ഉൾപ്പെടുത്തുന്നതിലൂടെ ഇതിന്റെ 8 ശതമാനം ശരീരത്തിന് ലഭ്യമാകും.

5. വിറ്റാമിൻ സി

ഒരു വ്യക്തിക്ക് പ്രതിദിനം ഭക്ഷണത്തിൽ നിന്നും ലഭിക്കേണ്ട വിറ്റാമിൻ സിയുടെ അളവ് 90 മില്ലിഗ്രാം മാത്രമാണ്. ഉരുളക്കിഴങ്ങിൽ 19.7 മില്ലിഗ്രാം വിറ്റമിന്സി അടങ്ങിയിരിക്കുന്നു. അതായത് ആവശ്യമുള്ളതിന്റെ 22 ശതമാനം.

6. അയൺ

0.81 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയ കിഴങ്ങുവർഗ്ഗമാണിത്. സ്ത്രീകൾക്ക് പ്രതിദിനം 18 മില്ലി ഗ്രാമും അയൺ ശരീരത്തിന് ആവശ്യമാണ്. മാത്രമല്ല രക്തത്തിലെ ഓക്സിജൻ സംവഹനത്തിനും ഇരുമ്പ് സഹായിക്കും. ഇതുകൂടാതെ മഗ്നീഷ്യം, ഫോളേറ്റ് , പൊട്ടാസ്യം തുടങ്ങിയ അവശ്യ പോഷകങ്ങളും ഉരുളക്കിഴങ്ങിലുണ്ട്.

Tags: HealthPOTATObenefitsnutrients
ShareTweetSendShare

More News from this section

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..

കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..

ദിവസവും എത്ര സമയം ഉറങ്ങണം? ആരോഗ്യകരമായ ഉറക്കത്തിന് ഗുണങ്ങളേറെ…

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies