തെലുങ്ക് സിനിമയിലെ പുത്തന്‍ താരോദയമായി മാറിയിരിക്കുകയാണ് ശ്രീലീല. തന്റെ ഡാന്‍സ് കൊണ്ടും സ്‌ക്രീന്‍പ്രസന്‍സു കൊണ്ടും ഒരുപാട് ആരാധകരെയാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ശ്രീലീല നേടിയത്. മഹേഷ് ബാബു, രവി തേജ, അല്ലു അര്‍ജുന്‍ തുടങ്ങിയ വലിയ താരങ്ങള്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാനും ഇതിനോടകം തന്നെ ശ്രീലീലയ്‌ക്ക് സാധിച്ചിട്ടുണ്ട്. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങളിലൂടെ കയ്യടി നേടുന്ന ശ്രീലീലയുടെ ജീവിതം പലര്‍ക്കും പ്രചോദനമാണ്
താരത്തിന്റെ അമ്മ സ്വര്‍ണലത ബാംഗ്ലൂര്‍ സ്വദേശിയായ ഗൈനക്കോളജിസ്റ്റും അച്ഛന്‍ സുരപനേനി സുധാകര റാവു ഇന്‍ഡസ്ട്രിയലിസ്റ്റുമാണ്. ബാംഗ്ലൂരിലാണ് ശ്രീലീല വളര്‍ന്നത്. ശ്രീലീല ജനിക്കുമ്പോഴേക്കും അച്ഛനും അമ്മയും പിരിഞ്ഞിരുന്നു
23 വയസുകാരിയായ ശ്രീലീല ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് എന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്.ഒരിക്കല്‍ താരം ഒരു ഓര്‍ഫനേജ് സന്ദര്‍ശിച്ചിരുന്നു. അവിടെയുള്ള കുട്ടികളുടെ അവസ്ഥ കണ്ടപ്പോള്‍ മാതാപിതാക്കൾ ഇല്ലാതെ വളർന്ന ശ്രീലീലയ്‌ക്ക് സങ്കടമായി. ഇതോടെ രണ്ട് കുട്ടികളെ ദത്തെടുക്കാം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.
അങ്ങനെയാണ് ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളുടെ അമ്മയായി ശ്രീലീല മാറുന്നത്. വെറും 21 വയസ് പ്രായമുള്ളപ്പോഴാണ് താരം കുഞ്ഞുങ്ങളെ എടുത്തു വളർത്താൻ തീരുമാനിച്ചത് . 2022ല്‍ ആണ് ഭിന്നശേഷിക്കാരായ ഒരു ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ശ്രീലീല ദത്തെടുത്തത്. ഇന്ന് ഗുരു എന്ന ആണ്‍കുട്ടിയുടെയും ശോഭിത എന്ന പെണ്‍കുട്ടിയുടെയും അമ്മയാണ് 23കാരിയായ ശ്രീലീല.
തന്റെ ഡാന്‍സാണ് ശ്രീലീലയെ സമകാലികരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. സൂപ്പര്‍ താരം മഹേഷ് ബാബുവിനൊപ്പം അഭിനയിച്ച ഗുണ്ടൂര്‍ കാരത്തിലെ ഡാന്‍സ് നമ്പര്‍ ശ്രീലീലയെ തെലുങ്കും കടന്ന് പാന്‍ ഇന്ത്യന്‍ റീച്ചുള്ള താരമാക്കി മാറ്റുന്നതായിരുന്നു.