തിരുവനന്തപുരം: ജന ജീവിതം ദുസ്സഹമാക്കിക്കൊണ്ട് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധന പ്രഖ്യാപനം ഇന്ന് ഉണ്ടാകും. യൂണിറ്റിന് പത്തു പൈസ മുതല്‍ ഇരുപതു പൈസവരെയുള്ള വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ നിരക്ക് വർദ്ധനയില്‍ നിന്ന് ഒഴിവാക്കുമെന്നും പറയപ്പെടുന്നു.
വൈദ്യുതി നിരക്ക് വർദ്ധനയ്‌ക്ക് മുന്നോടിയായി വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ച് മൂന്നുവര്‍ഷത്തെ നിരക്ക് വർദ്ധനയാണ് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നത്. അടുത്തവര്‍ഷം 20 പൈസയും 2026–27 സാമ്പത്തികവര്‍ഷം രണ്ടുപൈസയും കൂട്ടണം എന്നും കെ എസ് ഈ ബി ആവശ്യപ്പെട്ടിട്ടുണ്ട്. വേനൽ കാലത്ത് സമ്മർ താരിഫ് ആയി യൂണിറ്റിന് പത്ത് പൈസ അധികം വേണമെന്ന ആവശ്യവും കെഎസ്ഇബി മുന്നോട്ടു വെച്ചിട്ടുണ്ട്.