ദുബായ്: അടുത്തവർഷം ജനുവരി ഒന്നുമുതൽ ദുബായിൽ മദ്യത്തിന് വില കൂടും. നിർത്തിവച്ചിരുന്ന 30 ശതമാനം നികുതി (alcohol sales tax) പുനഃസ്ഥാപിക്കുന്ന സാഹചര്യത്തിലാണ് വില വർദ്ധനവ്. എന്നാൽ, യുഎഇയിലെ മറ്റ് എമിറേറ്റുകൾക്ക് ഇത് ബാധകമല്ല.
2022 അവസാനമാണ് മദ്യത്തിനുമേൽ ചുമത്തിയിരുന്ന നികുതി ദുബായ് പിൻവലിച്ചത്. 2023 ജനുവരി ഒന്ന് മുതൽ ഒരു വർഷത്തേക്കായിരുന്നു തീരുമാനമെങ്കിലും 2024 ഡിസംബർ വരെ അത് നീട്ടുകയായിരുന്നു. നികുതി വീണ്ടും ഏർപ്പെടുത്തിയതോടെ ബാറുകളിലും ക്ലബുകളിലും ഹോട്ടലുകളിലുമെല്ലാം ഇനി മദ്യത്തിന് വില കൂടും.
നിയമം പൂർണമായും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ കർശന പരിശോധന നടക്കും.