ഛത്രപതി ശിവാജിയായി എത്താനൊരുങ്ങുകയാണ് തെന്നിന്ത്യൻ സൂപ്പർതാരം ഋഷഭ് ഷെട്ടി. 2027 ജനുവരി 21ന് റിലീസ് ചെയ്യുന്ന ‘ ദി പ്രൈഡ് ഓഫ് ഇന്ത്യ – ഛത്രപതി ശിവാജി മഹാരാജ് ‘ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെയാണ് പുറത്ത് വന്നത് . അതിനു പിന്നാലെ തന്റെ കഥാപാത്രത്തെ കുറിച്ച് ഋഷഭ് ഷെട്ടി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് .
ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് തന്റെ ഭാഗ്യമാണെന്ന് ഋഷഭ് ഷെട്ടിപറഞ്ഞു. ചിത്രത്തിന്റെ കഥ വന്നപ്പോൾ ഒരു നിമിഷം പോലും ആലോചിക്കാതെയാണ് ഒകെ പറഞ്ഞത് . ഞാൻ ഛത്രപതി ശിവാജിയുടെ കടുത്ത ആരാധകനാണ് . നിരവധി ബയോപിക്കുകൾ ഇന്ത്യൻ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ ശിവാജിയുടെ ജീവചരിത്രം അവയിൽ ഏറ്റവും ഗംഭീരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രേക്ഷകർക്ക് ഒരു വിസ്മയകരമായ സിനിമാനുഭവം മാത്രമല്ല നൽകുക . ശിവാജിയെക്കുറിച്ചുള്ള അറിയാത്ത കഥകൾ കൂടി പറയാനാണ് ഈ സിനിമയെന്നും നായകൻ ഋഷഭ് ഷെട്ടി പറയുന്നു.