വനിതാ ഏകദിനം, അസമിനെയും വീഴ്ത്തി കേരളത്തിൻ്റെ ജൈത്രയാത്ര
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വനിതാ ഏകദിനം, അസമിനെയും വീഴ്‌ത്തി കേരളത്തിന്റെ ജൈത്രയാത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2024, 07:36 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: സീനിയർ വനിതാ ഏകദിന ക്രിക്കറ്റ് ടൂർണമെൻ്റിൽ അസമിനെ തോല്പിച്ച് കേരളം. 57 റൺസിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 46-ാം ഓവറിൽ 170 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അസമിന് 113 റൺസ് മാത്രമാണ് നേടാനായത്. 73 റൺസെടുത്ത നജ്ല സി.എം.സിയുടെ പ്രകടനമാണ് കേരളത്തിന് തുണയായത്.

ആദ്യം ബാറ്റ് ചെയ്ത കേരളത്തിൻ്റേത് മികച്ച തുടക്കമായിരുന്നില്ല. ഓപ്പണർമാരായ ദൃശ്യ 15ഉം ഷാനി 20ഉം റൺസെടുത്ത് പുറത്തായി. എന്നാൽ മൂന്നാമതായി ക്രീസിലെത്തിയ നജ്ലയുടെ പ്രകടനം കേരള ഇന്നിങ്സിന് കരുത്തായി. ഒരറ്റത്ത് നജ്ല ഉറച്ച് നിന്നപ്പോഴും മറുവശത്ത് വിക്കറ്റുകൾ മുറയ്‌ക്ക് വീണത് കേരളത്തിന് തിരിച്ചടിയായി. ഏഴാം വിക്കറ്റിൽ നജ്ലയും സായൂജ്യയും ചേർന്ന് നേടിയ 75 റൺസാണ് കേരളത്തിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. സായൂജ്യ 22 റൺസെടുത്തു. അസമിന് വേണ്ടി നിരുപമയും മോണിക്കയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിൽ അസമിന്റെ മുൻനിരയെ തകർത്തെറിഞ്ഞ് ബൗളർമാർ കേരളത്തിന് മികച്ച തുടക്കമാണ് നൽകിയത്. സ്കോർ അൻപതിലെത്തും മുൻപെ തന്നെ അസമിന് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. പിന്നീടൊരു തിരിച്ചുവരവിന് അസം ബാറ്റർമാർക്കായില്ല. 37-ാം ഓവറിൽ 113 റൺസിന് അസം ഓൾഔട്ടായി. 22 റൺസെടുത്ത രഷ്മി ദേയാണ് അസമിന്റെ ടോപ് സ്കോറർ. കേരളത്തിന് വേണ്ടി മൃദുല, ദർശന, ഷാനി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. 73 റൺസ് നേടിയ നജ്ല യാണ് പ്ലയര്‍ ഓഫ് ദി മാച്ച്.

Tags: AssamodiWomenskeralabeatssenior
ShareTweetSendShare

More News from this section

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

കേരള കോളേജ് പ്രീമിയർ ലീ​ഗിൽ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാട്ടിക ശ്രീനാരായണ കോളേജ്, കൊച്ചി കുസാറ്റ് എന്നീ ടീമുകൾക്ക് വിജയം

ഐഎസ്എല്‍ ഫുട്‌ബോള്‍ പോരാട്ടം; കൊച്ചി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം, മെട്രോ രാത്രി 11.30 വരെ

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ച ആക്രമണം: അമ്പയർ മരിച്ചു, നിരവധി കളിക്കാർക്ക് പരിക്ക്

വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടെയിൻമെന്റ് ഇതിഹാസം ജോണ്‍ സീന വിരമിച്ചു

ആരാധകരേ ശാന്തരാകുവിൻ…! മെസി വരുന്നുണ്ടുട്ടോ… ഫോട്ടോ എടുക്കണോ ? 10 ലക്ഷോം കൊണ്ടുവന്നോളീൻ

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies