അഡ്ലെയ്ഡ് ടെസ്റ്റിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ ഇന്ത്യൻ ബൗളർ മുഹമ്മദ് സിറാജിന് പിഴയിട്ട് ഐസിസി. സിറാജിന് മാച്ച് ഫീയുടെ 20 ശതമാനവും ഒരു ഡിമെറിറ്റ് പോയിൻ്റുമാണ് ശിക്ഷ. ഐസിസി പെരുമാറ്റ ചട്ടം ആർട്ടിക്കിൾ 2.5 ലംഘിച്ചെന്ന് കണ്ടെത്തിയാണ് ശിക്ഷ നൽകിയത്.അതേസമയം ഓസ്ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡിന് പിഴയില്ലെങ്കിലും ഒരു ഡീമെറിറ്റ് പോയിൻ്റുണ്ട്.
ഐസിസി പെരുമാറ്റ ചട്ടം ആർട്ടിക്കിൾ 2.13 ലംഘിച്ചെന്ന് കണ്ടെത്തിയതോടെയാണ് താരത്തിന് ഡിമെറിറ്റ് പോയിൻ്റ് ചുമത്തിയത്. കഴിഞ്ഞ 24- മാസത്തിനിടെയുള്ള അവരുടെ ആദ്യ കുറ്റമായതിനാൽ ആർക്കും സസ്പെൻഷൻ നൽകിയിട്ടില്ല.
മൂന്നാം ടെസ്റ്റിൽ ഇരുവരും കളിക്കും. ഇരുവരും കുറ്റങ്ങൾ സമ്മതിച്ചിട്ടുണ്ട്.”ഭാഷ, പ്രവൃത്തികൾ അല്ലെങ്കിൽ ആംഗ്യങ്ങൾ എന്നിവ ഉപയോഗിച്ച് അന്താരാഷ്‌ട്ര മത്സരത്തിനിടെ ഒരു ബാറ്ററെ പുറത്താക്കിയതിന് ശേഷം ആക്രമണോത്സുക പ്രതികരണം നടത്തുന്നതാണ് ആർട്ടിക്കിൾ 2.5ൽ ഉൾപ്പെടുന്നത്.















