അക്രമികളുടെ മാസ്റ്റർപ്ലാൻ തിരിച്ചറിഞ്ഞില്ല; ഉദ്ഘാടനത്തിന് വിളിച്ചുവരുത്തിയ നടനെ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യമായി ചോദിച്ചത് 1 കോടി രൂപ
Sunday, June 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അക്രമികളുടെ മാസ്റ്റർപ്ലാൻ തിരിച്ചറിഞ്ഞില്ല; ഉദ്ഘാടനത്തിന് വിളിച്ചുവരുത്തിയ നടനെ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യമായി ചോദിച്ചത് 1 കോടി രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 10:42 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നടൻ മുഷ്താഖ് ഖാനെ തട്ടിക്കൊണ്ടുപോയതായി പരാതി. ഡൽഹി- മീററ്റ് റോഡിൽ നിന്നാണ് മുഷ്താഖ് ഖാനെ തട്ടിക്കൊണ്ടുപോയതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും ബസിനസ് പങ്കാളിയുമായ ശിവം പറഞ്ഞു. അക്ഷയ് കുമാർ നായകനായി എത്തിയ വെൽക്കം, സ്ത്രീ 2 തുടങ്ങി സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് മുഷ്താഖ് ഖാൻ.

നവംബര്‍ 20-നാണ് നടനെ തട്ടിക്കൊണ്ടുപോയതെന്നാണ് ശിവം യാദവ് പറയുന്നത്. ഒരു പരിപാടിയുടെ ഉദ്ഘാടനത്തിനെന്ന തരത്തിലായിരുന്ന തട്ടിപ്പ് സംഘം നടനുമായി ബന്ധപ്പെട്ടത്. തുടർന്ന് ഫ്‌ളൈറ്റ് ടിക്കറ്റ് അയച്ചുകൊടുക്കുകയും അഡ്വാൻസ് പേയ്‌മെന്റ് നൽകുകയും ചെയ്തിരുന്നു. ഇതുപ്രകാരം രാത്രി മുഷ്താഖ് ഡൽഹി വിമാനത്താവളത്തിലെത്തി. ഇവിടെ കാത്തുനിന്ന തട്ടിപ്പ് സംഘം പരിപാടിക്കെന്ന തരത്തിൽ അദ്ദേഹത്തെ കാറിൽ കയറ്റി വിജനമായ സ്ഥലത്തെത്തിക്കുകയായിരുന്നു.

12 മണിക്കൂറോളം പണം ആവശ്യപ്പെട്ട് മുഷ്താഖിനെ അക്രമികൾ ആക്രമിച്ചു. 1 കോടി രൂപയായിരുന്നു മോചനദ്രവ്യമായി ഇവർ ആവശ്യപ്പെട്ടതെന്നും മുഷ്താഖിന്റെ മകന്റെ അക്കൗണ്ടിലുണ്ടായിരുന്ന 2 ലക്ഷം രൂപ ഇവർ കൈക്കലാക്കിയതായും ശിവം പറഞ്ഞു. തുടർന്ന് അക്രമികളുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട മുഷ്താഖ് നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസിൽ വിവരം അറിയിച്ചത്.

പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും മുഷ്താഖിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. നേരത്തെ ഹാസ്യനടൻ സുനിൽ പാലിനെയും അജ്ഞാതർ തട്ടിക്കൊണ്ടുപോയിരുന്നു. അക്രമികൾ 20 ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. പിന്നീട് 8 ലക്ഷം രൂപ നൽകി അക്രമികളിൽ നിന്നും നടനെ മോചിപ്പിക്കുകയായിരുന്നു.

Tags: kidnappedactor Mushtaq KhanDelhi-Meerut Highway
ShareTweetSendShare

More News from this section

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

റെയിൽവേയിൽ നിയമലംഘനങ്ങൾക്ക് പിഴ വർധിപ്പിച്ചു; ടിക്കറ്റില്ലാ യാത്രയ്‌ക്ക് ഉയർന്ന ഫൈൻ

ജലത്തിനടിയിലും യോഗയുടെ അത്ഭുതം; ഐഎന്‍എസ് സത്വാഹനയില്‍ അണ്ടര്‍വാട്ടര്‍ യോഗാഭ്യാസവുമായി ഇന്ത്യന്‍ നാവികസേന

’50-ാം വയസ്സില്‍ 30-ാം വയസ്സിലേതിനേക്കാള്‍ ഊര്‍ജസ്വലരാകണം’; യോഗാദിനത്തില്‍ പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

കർഷകർക്ക് വീണ്ടും കേന്ദ്രസഹായം; പിഎം-കിസാൻ 23-ാം ഗഡു വിതരണം, രാജ്യത്താകെ 9.44 കോടി ഗുണഭോക്താക്കൾക്ക് നേരിട്ട് പണം

Latest News

കണ്ണൂർ പൈതൽ മലയിൽ ട്രെക്കിങ്ങിനിടെ ഇടിമിന്നലേറ്റ് യുവതി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

ഐഎഫ്എഫ്‌കെ തിരുവനന്തപുരത്ത് തന്നെ; കൊച്ചിയിലേക്ക് മാറ്റുമെന്ന പ്രചാരണം തള്ളി മന്ത്രി

ചടയമംഗലത്ത് അന്താരാഷ്‌ട്ര യോഗ ദിനാചരണം: സേവാഭാരതി–ജഡായു പാറ ടൂറിസം സംയുക്ത പരിപാടി

പട്രോളിങ്ങിനിടെ അപകടം: കാലുകൾ മുറിച്ചുമാറ്റിയ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും

ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിൽ ലഹരി കടത്ത്: കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി

ജവാൻ മദ്യ ഉൽപ്പാദനം നിലച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്; ഉടൻ പുനരാരംഭിക്കും; പ്രതിസന്ധിക്ക് പിന്നിൽ LDF സർക്കാരിന്റെ വീഴ്ച: എം. ലിജു

‘അമ്മ’ ഭരണസമിതി മുഴുവൻ രാജിവെച്ചു: സംഘടനാ ചരിത്രത്തിൽ അപൂർവ നീക്കം

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ സംഘർഷം: യുവാവ് കൊല്ലപ്പെട്ടു; 6 പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies