ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2026, 07:55 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ജയിൽമോചനത്തിന് പിന്നാലെ ഒപ്പം നിന്ന സംഘടനയ്‌ക്കും പ്രവർത്തകർക്കും നന്ദി പറഞ്ഞ് സുഗതൻ, ജനങ്ങൾക്ക് വേണ്ടിയാണ് താൻ ഇടപെട്ടിട്ടുള്ളതെന്നും സംഘടനയ്‌ക്കും ജനങ്ങൾക്കും വേണ്ടിയാണ് ജയിലിൽ കിടന്നതെന്നും പ്രതികരിച്ചു. ഇനിയും ജയിലിൽ കിടക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം നടക്കണമെന്നും സുഗതൻ ആവശ്യപ്പെട്ടു. നിലവിൽ അവിടെയുള്ളത് ഭരണകക്ഷിയുടെ എംഎൽഎയാണെന്നും അദ്ദേഹം കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നാണ് അറിവെന്നും സുഗതൻ പറഞ്ഞു. വികസനം നടക്കാത്തപക്ഷം വീണ്ടും സമരം ചെയ്യേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജയിലിന് പുറത്തുവന്ന സുഗതനെ ബിജെപി പ്രവർത്തകർ ഷാൾ അണിയിച്ചും മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് സ്വീകരിച്ചത്.

കാപ്പ തടങ്കൽ റദ്ദാക്കി ഹൈക്കോടതി

സുഗതനെതിരായ കാപ്പ തടങ്കൽ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ജി.ആർ. അശ്വതി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി എടുത്തത് . ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റിന്റെ തടങ്കൽ ഉത്തരവ് റദ്ദാക്കിയത്.

തടങ്കലിന് ആധാരമായ രേഖകൾ പൂർണമായി നൽകിയില്ലെന്നായിരുന്നു ഹർജിയിലെ പ്രധാന വാദം. ചില രേഖകളിൽ പേജുകൾ ഇല്ലെന്നും ചിലത് വായിക്കാൻ കഴിയാത്തതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കാപ്പ നടപടിക്കായി പരിഗണിച്ച ഏഴ് കേസുകളിൽ പലതും രാഷ്‌ട്രീയ കേസുകളോ കൗണ്ടർ കേസുകളോ ആണെന്നും ഒത്തുതീർപ്പായ കേസിന്റെ വിവരങ്ങൾ പരിഗണിച്ചില്ലെന്നും ഹർജിക്കാർ വാദിച്ചു.

തടങ്കലിനെതിരായ നിവേദനം പരിഗണിക്കുന്നതിലും സർക്കാർ കാലതാമസം വരുത്തിയെന്ന വാദവും ഉയർന്നു. നടപടിക്രമങ്ങളിലെ വീഴ്ചകൾ സുഗതന് അനുകൂലമായെന്നും രേഖകളിലെ അപൂർണതയും വായിക്കാൻ കഴിയാത്ത ഭാഗങ്ങളും ഭരണഘടനാപരമായ അവകാശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർത്തുന്നതായും ഹൈക്കോടതി ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ടുകളുണ്ട്.

ജൂൺ 9ന് അറസ്റ്റ്

കൊലപാതകശ്രമം ഉൾപ്പെടെയുള്ള കേസുകളുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവിനെ തുടർന്നാണ് ജൂൺ 9ന് സുഗതനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. തുടർന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ തടങ്കലിൽ കഴിയുകയായിരുന്നു.

അറസ്റ്റിനായി പൊലീസ് എത്തിയപ്പോഴുണ്ടായ സംഘർഷവും പൊലീസ് അന്തരീക്ഷത്തിലേക്ക് വെടിയുതിർത്തതുമെല്ലാം അന്ന് വലിയ ചർച്ചയായിരുന്നു. കാപ്പ തടങ്കലിലായിരുന്നതിനാൽ കോർപറേഷൻ കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത സമയത്ത് സുഗതന് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.

തുടർന്ന് ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ വിയ്യൂർ ജയിലിലെ ലൈബ്രറി ഹാളിൽ മേയർ വി.വി. രാജേഷിന്റെ സാന്നിധ്യത്തിൽ സുഗതൻ കൗൺസിലറായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. കാപ്പ തടങ്കലിലായിരുന്നിട്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിനായി ജയിലിൽ തന്നെ സൗകര്യമൊരുക്കുകയായിരുന്നു.

Tags: kerala high courtR Sugathan ReleasedKAAPA Detention QuashedThiruvananthapuram BJP Councillor
Share
Tweet
SendShare

More News from this section

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ആർ. സുഗതൻ ജയിൽ മോചിതനായി

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഉടൻ ജയിൽ മോചിതനാകും; കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

Latest News

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies