തെലുങ്കിലെ മുതിർന്ന നടൻ മോഹൻ ബാബുവിനെ ആശുപത്രിയിൽ പ്രവേശപ്പിച്ചു. ബോധരഹിതനായി വീണ് മുഖം പൊട്ടിയ നിലയിലാണ് താരത്തെ ആശുപത്രിയിലെത്തിച്ചത്. മകൻ മഞ്ജു മനോജുമായി തർക്കങ്ങളും കേസുകളും നിലനിൽക്കെയാണ് നടൻ ആശുപത്രിയിലായത്. ഒരു മാദ്ധ്യമപ്രവർത്തകനെ മൈക്ക് ഉപയോഗിച്ച് അടിച്ചതിനും മോഹൻബാബുവിനെതിരെ കേസെടുത്തിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലും പ്രചരിച്ചിരുന്നു. ഹൈദരാബാദിലെ കോണ്ടിനെൻ്റൽ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
അത്യാഹിത വിഭാഗത്തിലെ സ്പെഷ്യലിസ്റ്റുകൾ അദ്ദേഹത്തിന് അടിയന്തര വൈദ്യസഹായം നൽകി, കൂടുതൽ പരിശോധനയിൽ ഇടതുകണ്ണിന് താഴെ ആഴമേറിയ മുറിവുണ്ടെന്ന് കണ്ടെത്തി, ഉയർന്ന രക്തസമ്മർദ്ദം, വർദ്ധിച്ച ഹൃദയമിടിപ്പും അതിന് ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. രണ്ടു ദിവസത്തിലേറെയായി മോഹൻബാബുവിന്റെ കുടുംബം വിവാദക്കുഴിയിലാണ്. മകനിൽ നിന്ന്
ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി മോഹൻബാബു സുരക്ഷ ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിരുന്നു.