ഉണ്ണി മുകുന്ദൻ മാസ് വേഷത്തിലെത്തുന്ന ചിത്രം മാർക്കോയുടെ ടീസർ റീക്രിയേറ്റ് ചെയ്ത് ഒരു കൂട്ടം സിനിമാപ്രേമികൾ. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാർക്കോയ്‌ക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. ചിത്രത്തിന്റെ ടീസർ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ഇതിന് പിന്നാലെ സിനിമാസ്വാദകർക്ക് വേണ്ടി ഒരു കിടിലം അവസരം മാർക്കോ ടീം ഒരുക്കിയിരുന്നു.
വൈറൽ ടീസർ റീക്രിയേഷൻ ചെയ്ത് സമ്മാനം നേടാമെന്നായിരുന്നു മാർക്കോ ടീം അറിയിച്ചിരുന്നത്. നിരവധി വീഡിയോകൾ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. എന്നാൽ അതിലൊരു റീക്രിയേഷൻ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.
ഷിബിലി നുഅമാനും സുഹൃത്തുക്കളും ചേർന്നാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. നിരവധി ഹ്രസ്വചിത്രങ്ങളിലും സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്ത് ശ്രദ്ധനേടിയ അബ്ദുൽ വാഹിദാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോയുടെ വേഷത്തിൽ എത്തിയത്. റീക്രിയേഷൻ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.
ആനന്ദ് കൃഷ്ണയായിരുന്നു കാമറ കൈകാര്യം ചെയ്തത്. ഒറിജിനലിനെ വെല്ലുന്ന മേക്കിംഗും എഡിറ്റിംഗുമാണ് റീക്രിയേഷൻ ടീസറിലുള്ളതെന്നാണ് പ്രേക്ഷകാഭിപ്രായം. വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെ മികച്ച പ്രതികരണങ്ങൾ ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും വീഡിയോ ചെയ്തത് തങ്ങൾക്ക് വലിയ ചലഞ്ച് ആയിരുന്നുവെന്നും സംവിധായകൻ ഷിബിലി നുഅമാൻ പറഞ്ഞു.