പുതിയ വിദ്യാഭ്യാസ നയം കുട്ടികളിൽ ശാസ്ത്ര മനസ് വളർത്താൻ ലക്ഷ്യമിട്ട്; യുവാക്കളുടെ പാതയിലെ തടസങ്ങൾ നീക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുതിയ വിദ്യാഭ്യാസ നയം കുട്ടികളിൽ ശാസ്ത്ര മനസ് വളർത്താൻ ലക്ഷ്യമിട്ട്; യുവാക്കളുടെ പാതയിലെ തടസങ്ങൾ നീക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 11:35 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കുട്ടികളിൽ ശാസ്ത്ര മനസ് വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടാണ് പുതിയ വിദ്യാഭ്യാസ നയം അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരം പരിഷ്‌കാരങ്ങളിലൂടെ യുവാക്കളുടെ മുൻപിലുളള തടസങ്ങൾ നീക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ആയിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിന്റെ ഗ്രാൻഡ് ഫിനാലെയിൽ ഇന്നൊവേറ്റേഴ്‌സുമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യം നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണുമ്പോൾ അതിന്റെ അവകാശി താനാണെന്ന ചിന്ത ഇന്നത്തെ യുവാക്കളിൽ വളർന്നുവരുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവിടുത്തെ ഇന്നൊവേറ്റീവ് ആയ യുവതയും സാങ്കേതിക ശക്തിയുമാണ് നമ്മുടെ കരുത്തെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലോകത്തിന്റെ ഭാവി, ഇന്നൊവേഷനിലും അറിവിലും കേന്ദ്രീകരിച്ചായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഡിസംബർ 11 മുതലാണ് രാജ്യത്തെ 51 നോഡൽ സെന്ററുകളിലായി സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിന് തുടക്കമായത്. ഡിസംബർ 15 വരെ തുടരും. 36 മണിക്കൂർ നോൺ സ്‌റ്റോപ്പ് സോഫ്റ്റ് വെയർ എഡിഷൻ ഉൾപ്പെടെ ഹാക്കത്തോണിന്റെ പ്രത്യേകതയാണ്.

വിവിധ മന്ത്രാലയങ്ങൾ അംഗീകരിച്ച ദേശീയ താൽപര്യമുളള വിഷയങ്ങളിലാണ് വിദ്യാർത്ഥികൾക്ക് പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാൻ അവസരം ലഭിക്കുന്നത്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പൈതൃകവും സംസ്‌കാരവും, സ്മാർട്ട് ടെക്‌നോളജീസ്, സപ്ലൈ ചെയിൻ, ലൊജിസ്റ്റിക്‌സ്, നൈപുണ്യ വികസനം, കൃഷി, ഭക്ഷണം, എമേർജിങ് ടെക്‌നോളജീസ് തുടങ്ങി 17 മേഖലകളിൽ ഇന്നൊവേഷൻസ് അവതരിപ്പിക്കാനാണ് അവസരം. 86000 ത്തിൽ പരം ടീമുകളാണ് സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിന്റെ ഇൻസ്റ്റിറ്റ്യൂട്ട് തലത്തിൽ മാറ്റുരച്ചത്.

Tags: പ്രധാനമന്ത്രി നരേന്ദ്രമോദിവിദ്യാഭ്യാസ നയംസ്മാർട്ട് ഇന്ത്യ ഹാക്കത്തോൺഗ്രാൻഡ് ഫിനാലെഇന്നൊവേറ്റീവ്
Share
Tweet
SendShare

More News from this section

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്‌ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’

Latest News

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies