നടനും ജയറാമിന്റെയും പാർവതിയുടെയും മകനുമായ കാളിദാസിന്റെ വിവാഹ റിസപ്ഷൻ കളറാക്കി തെന്നിന്ത്യൻ താരങ്ങൾ. ചെന്നൈയിൽ നടന്ന വിരുന്നിൽ തമിഴകത്തിന്റെ പ്രമുഖ താരങ്ങളും ടെക്‌നീഷ്യന്മാരും ഇടതടവില്ലാതെ എത്തി. കഴിഞ്ഞ ദിവസമാണ് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് പ്രണയിനി താരിണിയെ കാളിദാസ് താലി ചാർത്തി സ്വന്തമാക്കിയത്. ഇന്നലെ നടന്ന റിസ്പഷനിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിലും കുടുംബവും മുതൽ നടി ശാരദവരെ വധുവരന്മാരെ അനുഗ്രഹിക്കാൻ എത്തിയിരുന്നു.
മുതിർന്ന നടി ശാരദ വീൽ ചെയറിലാണ് എത്തിയത്. ഷീല, ജയറാമിന്റെ ഉറ്റ സുഹൃത്തായ നടൻ പ്രഭു, സംവിധായകൻ മണിരത്‌നം ഭാര്യ സുഹാസിനി, ഭാഗ്യരാജ്, പൂർണിമ ഭാഗ്യരാജ്,ഉർവശി, ജോജു ജോർജ്,ബോളിവുഡ് താരം ജാക്കി ഷ്റോഫും ചടങ്ങിൽ പങ്കെടുത്തു. നടി ശോഭന, തമിഴ് താരം കാർത്തി, മോഹൻലാലിന്റെ ഭാര്യ സുചിത്ര മോഹൻലാൽ, നടൻ അശ്വിൻ കുമാർ തുടങ്ങി നിരവധി താരങ്ങളാണ് വിരുന്നിനെത്തിയത്.
മോഹൻലാൽ, മമ്മൂട്ടി ഉൾപ്പടെയുള്ളവർ ഷൂട്ടിംഗ് തിരക്കിന്റെ പശ്ചാത്തലത്തിലാണ് വിട്ടുനിന്നതെന്നാണ് സൂചന. അതേസമയം അജിത്തിന്റെ ഭാര്യയും മുൻ നടിയുമായിരുന്നു ശാലിനി അജിത്തും മക്കളും വിവാഹത്തിനെത്തിയിരുന്നു. ദിലീപും കുടുംബവും ചടങ്ങിൽ നിറസാന്നിധ്യമായിരുന്നു.