ഒറ്റയ്ക്ക് നടക്കാൻ പേടിക്കുന്ന ലോകത്തിലെ ഏക റോഡ് . ഇവിടെ ആർക്കും ഒറ്റയ്ക്ക് പോകാൻ പോലും അനുവാദമില്ല. നോർവേയിലെ E-69 ഹൈവേ ലോകത്തിലെ അവസാനത്തെ റോഡായി കണക്കാക്കപ്പെടുന്നു. പടിഞ്ഞാറൻ യൂറോപ്പിന്റെ വടക്ക് ഭാഗത്താണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്, 129 കിലോമീറ്റർ നീളമുണ്ട് ഈ പാതയ്ക്ക്.
ഈ റോഡിലൂടെ ഉള്ള യാത്രയിൽ വിവിധ തരം പക്ഷികൾ , മൃഗങ്ങൾ എന്നിവയെ കാണാം . മഞ്ഞുകരടികളെയും ഇവിടെ കാണാം . ഈ ഹൈവേ യൂറോപ്പിന്റെ അവസാന പോയിൻ്റായ നോർത്ത് കേപ്പിലേക്കാണ് നയിക്കുന്നത്. E69-ൽ യാത്ര ചെയ്യുമ്പോൾ ഹോണിംഗ്സ്വാഗ്, സ്കാർസ്വാഗ് തുടങ്ങിയ ചെറിയ ഗ്രാമങ്ങളും കാണാം. ഈ ഗ്രാമങ്ങളിലെ ജനസംഖ്യ വളരെ കുറവാണ്
ഇവിടുത്തെ കാലാവസ്ഥ അങ്ങേയറ്റം പ്രവചനാതീതവും അപകടകരവുമായി കണക്കാക്കപ്പെടുന്നതിനാൽ ഈ റോഡിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. ഈ റോഡ് ഉത്തരധ്രുവത്തോട് വളരെ അടുത്താണ്, ശൈത്യകാലത്ത് പൂർണ്ണമായും മഞ്ഞുമൂടും , അതിനാൽ ആ സമയത്തെ യാത്ര അസാധ്യമാണ്.