മെക് സെവനിൽ നടക്കുന്ന കാര്യങ്ങൾ സംശയാസ്പദമെന്ന് വി മുരളീധരൻ; ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ നാടിനോട് കൂറുളള മുസ്ലീം സഹോദരങ്ങൾ ശ്രദ്ധിക്കണം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മെക് സെവനിൽ നടക്കുന്ന കാര്യങ്ങൾ സംശയാസ്പദമെന്ന് വി മുരളീധരൻ; ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ നാടിനോട് കൂറുളള മുസ്ലീം സഹോദരങ്ങൾ ശ്രദ്ധിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2024, 06:31 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: വിവാദ വ്യായാമ കൂട്ടായ്മയായ മെക് സെവനിൽ നടക്കുന്ന കാര്യങ്ങൾ സംശയാസ്പദമെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരൻ. കോട്ടയത്ത് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ നാടിനോട് കൂറുളള മുസ്ലീം സഹോദരൻമാരും സഹോദരികളും ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

മെക് സെവനിൽ നടക്കുന്ന കാര്യങ്ങൾ സംശയാസ്പദമാണ്. കാരണം അതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും എൻഡിഎഫും ഉൾപ്പെടെയുളള ശക്തികളുണ്ട് എന്ന് വിശ്വസിക്കാൻ മതിയായ നിരവധി കാര്യങ്ങളുണ്ട്. അതുകൊണ്ട് സംസ്ഥാന സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പലരും വ്യായാമം എന്ന നിലയ്‌ക്ക് മാത്രമാണ് ഇതിനൊക്കെ പോകുന്നത്. മറ്റൊന്നും മനസിലാക്കിയിട്ടുണ്ടാകില്ല. അങ്ങനെയുളളവർ ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ശക്തികളെക്കുറിച്ച് കൂടി മനസിലാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തനിക്ക് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

മെക് സെവനെക്കുറിച്ച് സിപിഎം ആശങ്ക ഉന്നയിക്കുന്നുണ്ടെങ്കിൽ നല്ല കാര്യമാണ്. കാരണം സിപിഎമ്മിന് ചില കാര്യങ്ങളിൽ തിരിച്ചറിവ് ഉണ്ടാകുന്നത് വൈകിയാണ്. വൈകിയാണെങ്കിലും തിരിച്ചറിവ് ആർക്കെങ്കിലും ഉണ്ടാകുന്നുണ്ടെങ്കിൽ നല്ല കാര്യമാണ്. അതുകൊണ്ടാണ് ധാരാളം സിപിഎമ്മുകാർ ബിജെപിയിലേക്ക് വരുന്നതെന്നും തിരിച്ചറിവ് ഉണ്ടാകുമ്പോൾ അവർ ബിജെപിയിലേക്ക് വരുകയാണ് ചെയ്യുന്നതെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു. ബിജെപി കോട്ടയം ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ ഉൾപ്പെടെയുളളവർ വി. മുരളീധരനൊപ്പം ഉണ്ടായിരുന്നു.

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ ആണ് മെക് സെവൻ വ്യായാമ കൂട്ടായ്മയ്‌ക്കെതിരെ ആദ്യം രംഗത്ത് വന്നത്. മലബാറിൽ പ്രചാരം നേടിയ വ്യായാമ കൂട്ടായ്മയ്‌ക്ക് പിന്നിൽ നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും ആളുകളാണെന്നും പി മോഹനൻ ആരോപിച്ചിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്‌ട്രവാദത്തിന് മറയിടാനുളള നടപടിയാണെന്നും തീവ്രവാദികളെയും കൂട്ടിയുളള ഏർപ്പാടാണിതെന്നും പി മോഹനൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര അന്വേഷണ ഏജൻസികളും ഇക്കാര്യത്തിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്.

Tags: വ്യായാമ കൂട്ടായ്മMec7PFIബിജെപിവി. മുരളീധരൻkeralaജമാഅത്തെ ഇസ്ലാമിമെക് സെവൻപി മോഹനൻ
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies