ട്രാവിസ് ഹെഡിന് മുന്നിൽ ഒരിക്കൽക്കൂടി ഇന്ത്യ പതറിയപ്പോൾ രൂക്ഷപരിഹാസവുമായി എത്തിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ മൈക്കൽ വോൺ. മഴ പെയ്യുമ്പോൾ കവർ ചെയ്തിരിക്കുന്ന ഒരു ഗ്രൗണ്ടിന്റെ ചിത്രം പങ്കുവച്ചാണ് വോൺ ഇന്ത്യയെ രൂക്ഷമായി പരിഹസിച്ചത്. എക്സ് പോസ്റ്റിലായിരുന്നു കളിയാക്കൽ.
“ഒടുവിൽ ട്രാവിസ് ഹെഡിനെ നിശബ്ദനാക്കാനുള്ള ഗ്രൗണ്ട് ഇന്ത്യ കണ്ടെത്തി”– എന്നായിരുന്നു വോണിന്റെ പരിഹാസം. ബ്രിസ്ബെയ്നിലെ ഗ്രൗണ്ട് മഴയെ തുടർന്ന് മൂടി ഇട്ടിരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇന്ത്യയെ പരിഹസിക്കുന്നതിലും താറടിക്കുന്നതിലും എന്നും മുന്നിൽ നിൽക്കുന്നയാളാണ് മൈക്കൽ വോൺ. അതേസമയം ന്യൂസിലൻഡിനെതിരെ തകർന്ന് തരിപ്പണമായ ഇംഗ്ലണ്ടിന്റെ സ്കോർ കാർഡുകൾ വോണിന്റെ പോസ്റ്റിന് താഴെ ഇന്ത്യൻ ആരാധകരും കമന്റ് ചെയ്യുന്നുണ്ട്.
ഇന്ത്യക്കെതിരെയുള്ള ട്രാവിസ് ഹെഡിന്റെ ആധിപത്യമാണ് മൈക്കൽ വോൺ പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടിയത്. അഡ്ലെയ്ഡ് ടെസ്റ്റിൽ സെഞ്ച്വറി നേടിയ താരം കളിയിലെ കേമനായിരുന്നു. ഗാബ ടെസ്റ്റിലും ഹെഡ് ഇന്ത്യക്ക് തലവേദനയാകുന്ന കാഴ്ചയാണുള്ളത്. 152 റൺസാണ് താരം നേടിയത്.
Finally India have found a field to keep Travis head quiet … #AUSvIND pic.twitter.com/qIwmMVXIde
— Michael Vaughan (@MichaelVaughan) December 15, 2024