ചെന്നൈ : തമിഴ്‌നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിൽ കൃഷിയിടങ്ങളിലും തണ്ണീർ തടങ്ങളിലും ജലാശയങ്ങളിലും ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യങ്ങൾ കണ്ടെത്തിയതിൽ കടുത്ത പ്രതിഷേധവുമായി ബിജെപി തമിഴ് നാട് ഘടകം രംഗത്ത് വന്നു.
തമിഴ്‌നാടിനെ കേരളത്തിന്റെ മാലിന്യം തള്ളാനുള്ള കേന്ദ്രമാക്കി ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം സർക്കാർ മാറ്റിയിരിക്കുകയാണെന്ന് കെ അണ്ണാമലൈ ആരോപിച്ചു. ബയോമെഡിക്കൽ മാലിന്യങ്ങൾ, പ്ലാസ്റ്റിക്, മാംസ ഉൽപന്നങ്ങൾ എന്നിവയുൾപ്പെടെ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള അനധികൃത കടത്തലും സംസ്കരണവും തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
ഇതും വായിക്കുക
കേരളത്തിലെ മെഡിക്കൽ മാലിന്യം തമിഴ്‌നാട്ടിൽ സർക്കാർ ഭൂമിയിൽ കണ്ടെത്തി ; വിവാദം പടരുന്നു.
ഇത് സംബന്ധിച്ച് തന്റെ എക്സ് അക്കൗണ്ടിൽ കെ അണ്ണാമലൈ രേഖപ്പെടുത്തിയ പോസ്റ്റിന്റെ പൂർണ്ണ രൂപം.
കാവരി ജലം ഉൾപ്പടെയുള്ള തമിഴ്‌നാടിന്റെ അവകാശങ്ങളെ തന്റെ സഖ്യകക്ഷികളായ ആൾക്കാർക്ക് വിട്ടുകൊടുക്കുകയാണ് മുഖ്യമന്ത്രി @mkstalin . കേരള സംസ്ഥാനത്തിന്റെ അതിർത്തി ജില്ലകളായ കന്യാകുമാരി തെങ്കാശി , തിരുനെൽവേലി ജില്ലകൾ, കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ മാലിന്യ കിടങ്ങായി മാറ്റാൻ അദ്ദേഹം അനുവദിച്ചിരിക്കുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ഡിഎംകെ സർക്കാർ ബന്ധങ്ങൾ കാരണം കേരള സംസ്ഥാനത്തിന്റെ ബയോമെഡിക്കൽ, പ്ലാസ്റ്റിക്, മാംസം മാലിന്യങ്ങൾ എന്നിവയുടെ നിമജ്ജന കേന്ദ്രങ്ങളായി നമ്മുടെ ഗ്രാമങ്ങൾ മാറ്റപ്പെടുന്നു.
ഇതും വായിക്കുക
ദൈനംദിനം ലോറികളിൽ കൊണ്ടുവരുന്ന ഈ മാലിന്യങ്ങൾ തടഞ്ഞുനിർത്തേണ്ട പരിശോധനകേന്ദ്രങ്ങൾ , വെറും കളക്ഷൻ കേന്ദ്രങ്ങളായി മാത്രം മാറി. തെങ്കാശി, കന്യാകുമാരി ജില്ലകളിൽ കേരള സംസ്ഥാനത്തുനിന്നും അനധികൃത മാലിന്യങ്ങൾ കടത്തുന്നത് കാണാതെ പോകുന്ന ഡിഎംകെ സർക്കാർ, തമിഴ്‌നാട്ടിൽ മാലിന്യം തള്ളാൻ സ്വാതന്ത്ര്യം അനുവദിക്കുകയാണ് ചെയ്തത്.
അധികാരികളോടും, മുഖ്യമന്ത്രിയോടു തന്നെയും പലതവണ പരാതിപ്പെട്ടു , ഇതിനെ തടഞ്ഞു നിർത്താൻ യാതൊരു നടപടികളും എടുത്തിട്ടില്ല.ഡി.എം.കെ സർക്കാർ അറിഞ്ഞേ ഇവ നടക്കുകയുള്ളു . കേരള സംസ്ഥാനത്തിന്റെ മാലിന്യക്കിടങ്ങായി കേരള അതിർത്തി ജില്ലകൾ മാറുന്നത് ഉടൻ ഡിഎംകെ സർക്കാർ തടഞ്ഞേ പറ്റൂ. ഇനിയും ഇതേ പോലെയുള്ള സംഭവങ്ങൾ തുടർന്നാൽ, വരുന്ന 2025 ജനുവരി ആദ്യവാരം, പൊതുജനങ്ങളെ കൂട്ടി , ഈ ജൈവ മാലിന്യങ്ങൾ, ആശുപത്രി മാലിന്യങ്ങൾ എന്നിവ ലോറികളിൽ കയറ്റി, കേരളത്തിലേക്ക് കൊണ്ടുപോകും. ആദ്യം ലോറിയിൽ ഞാനും ഉണ്ടാകും എന്ന് ഡിഎംകെ സർക്കാരിനെ അറിയിക്കുന്നു.,
കെ അണ്ണാമലൈ പ്രസ്താവിച്ചു.