തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിൽ എസ്എഫ്ഐ ഗുണ്ടായിസം. സംസ്കൃതം-വേദാന്തം ഡിപ്പാർട്ട്മെന്റ് അടിച്ചുതകർത്തു. യൂണിവേഴ്സിറ്റി ആസ്ഥാനത്ത് സംസ്കൃതം സെമിനാറിൽ ഗവർണറെ പങ്കെടുപ്പിച്ചതിന്റെ പ്രതികാരമായാണ് ഡിപ്പാർട്ട്മെന്റ് അടിച്ച് തകർത്തതെന്ന് വിവരം.
നേയിം ബോർഡുകൾ അടിച്ച് തകർത്തത് അദ്ധ്യാപകരുടെ ശ്രദ്ധയിൽപെടുകയായിരുന്നു. ഗവർണർ പങ്കെടുത്ത സെമിനാർ സംഘടിപ്പിച്ചത് സംസ്കൃത വിഭാഗം മേധാവിയായ അദ്ധ്യാപികയായിരുന്നു. അവർ ഡയറക്ടറായിട്ടുള്ള വേദാന്ത കേന്ദ്രത്തിലാണ് അതിക്രമം ഉണ്ടായത്.
കേരള സർവകലാശാലയിൽ ഗവർണർക്കെതിരെ പ്രതിഷേധം നടത്തിയ സംഭവത്തിൽ നാല് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ഇതേ ദിവസം തന്നെയാണ് കോളേജിൽ അതിക്രമമുണ്ടായത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാതെ പൊലീസ് വിട്ടയച്ചതിനെതിരെ ഗവർണർ രൂക്ഷമായി വിമർശനം ഉന്നയിച്ചിരുന്നു. എസ്എഫ്ഐയുടെ അതിക്രമങ്ങൾ തുടർക്കഥയാവുകയാണ്.