ഈ പറക്കും തളിക എന്ന ചിത്രത്തിൽ സുന്ദരൻ ഉണ്ടാക്കിയ ട്രാഫിക് ജാം ആരും മറക്കാനിടയില്ല. ബെംഗളൂരു നൈസ്-ഹൊസൂർ റോഡിൽ വൈറ്റ് ഫെതർ കൺവെഷൻ സെന്ററിന് സമീപത്തായിരുന്നു ട്രാഫിക് ജാം. 16 വീൽ ട്രക്കാണ് നടുറോഡിൽ പാർക്ക് ചെയ്തിട്ട് ഡ്രൈവർ മുങ്ങിയത്. ട്രാഫിക് പൊലീസുകാരനുമായുള്ള തർക്കമാണ് ഒന്നര മണിക്കൂർ നീണ്ട ബ്ലോക്കിലേക്ക് വഴിവച്ചത്.
വൈകിട്ട് 4.30നും എട്ടിനും നഗരത്തിലേക്ക് ചരക്ക് വാഹനങ്ങൾ കടക്കുന്നതിന് വിലക്കുണ്ട്. ഇത് ലംഘിച്ച് നഗരത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് വാഹനം തടഞ്ഞത്. 2000 രൂപയുടെ പിഴയുമിട്ടു, തർക്കം രൂക്ഷമായതോടെ യുവാവ് നടുറോഡിൽ വാഹനമിട്ട് താക്കോലുമായി പോവുകയായിരുന്നു.
തുടർന്ന് പൊലീസ് മറ്റ് ട്രക്കുകളുടെ താക്കോൽ ഉപയോഗിച്ചാണ് വാഹനം വശത്തേക്ക് ഒതുക്കിയത്. ഒരു ബൈക്കിന് പോലും പോകാൻ സാധിക്കാത്ത രീതിയിലാണ് ഇയാൾ നടുറോഡിൽ വാഹനം പാർക്ക് ചെയ്തിരുന്നത്. ഡ്രൈവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സർവീസ് റോഡുവഴിയാണ് പിന്നീട് പൊലീസ് വാഹനങ്ങൾ വഴിതിരിച്ച് വിട്ടത്.
A truck driver blocked the highway near Bengaluru’s Electronic City, causing a massive traffic jam on Wednesday night. Later traffic police intervened and cleared. pic.twitter.com/jm9iIdN6Lb
— Elezabeth Kurian (@ElezabethKurian) December 19, 2024