അബുദാബി: പുതുവര്‍ഷം പ്രമാണിച്ച് ജനുവരി ഒന്നിന് യുഎഇയിൽ പൊതു അവധി പ്രഖ്യാപിച്ചു. യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ശമ്പളത്തോട് കൂടിയ അവധി നൽകിയത്.
വർഷങ്ങളായി രാജ്യത്തെ പൊതുമേഖലയ്‌ക്കൊപ്പം സ്വകാര്യ മേഖലയ്‌ക്കും പുതുവര്‍ഷ ദിനത്തില്‍ അവധി നല്‍കാറുണ്ട്. വിവിധ എമിറേറ്റുകളില്‍ പുതുവര്‍ഷത്തോടനുബന്ധിച്ച് വിവിധ കലാ-സാംസ്‌കാരിക പരിപാടികളും കരിമരുന്ന് പ്രയോഗവും അരങ്ങേറും .







