കുന്നംകുളം; കീഴൂർ ശ്രീ വിവേകാനന്ദ കോളേജിൽ എബിവിപി പ്രവർത്തകർക്ക് നേരെ എസ്എഫ്‌ഐ അക്രമം. ക്രിസ്തുമസ് ആഘോഷത്തിനിടെയാണ് സംഘർഷം ഉണ്ടായത്. എബിവിപി പ്രവർത്തകരായ ദേവജിത്ത് (21) സനൽ (24) എന്നിവർക്ക് പരിക്കേറ്റു.
പരിക്കേറ്റ വിദ്യാർത്ഥികൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ക്രിസ്തുമസ് ആഘോഷങ്ങൾക്കിടെയുണ്ടായ തർക്കം സംഘർഷത്തിലേക്ക് എത്തുകയായിരുന്നു. എസ്എഫ്‌ഐ പ്രവർത്തകർക്ക് അഴിഞ്ഞാടാനും അക്രമം നടത്താനും കോളേജ് പ്രിൻസിപ്പൽ തന്നെ കൂട്ടു നിൽക്കുകയാണെന്ന് എബിവിപി ആരോപിച്ചു. ഈ സ്ഥിതി അത്യന്തം അപകടകരമാണെന്നും എബിവിപി നേതാക്കൾ മുന്നറിയിപ്പ് നൽകി.















