വയനാട്: മുണ്ടക്കൈ -ചുരൽമല പുനരധിവാസ പട്ടികയിൽ വ്യാപക അപാകത. ടൗണ്‍ഷിപ്പിലെ ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടിക പുറത്ത് വന്നതിന് പിന്നാലെ നാട്ടുകാർ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പ്രതിഷേധിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് പ്രതിഷേധം. ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുരന്തബാധിതരാണ് പ്രതിഷേധവുമായി എത്തിയത്.
അർഹരായ പലരേയും ഒഴിവാക്കിയെന്ന് ആക്ഷൻ കമ്മിറ്റി ആരോപിച്ചു. പട്ടികിൽ 70 ലധികം ഡബിൾ എൻട്രിയാണ് വന്നിരിക്കുന്നത്. വീട് നമ്പർ അടക്കം കൃത്യമായി കൊടുത്തതാണ്. അത് കൊണ്ടുപോയി കുപ്പത്തോട്ടിയിൽ ഇടിട്ട് പിള്ളേര് കളി കളിക്കുകയാണെന്ന് പ്രതിഷേധക്കാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
60 കൊല്ലമായി ചുരമല പുഞ്ചിരിമട്ടത്ത് താമസിക്കുന്ന എന്റെ പേര് ലിസ്റ്റിലില്ല . 40 കൊല്ലം എസ്റ്റേറ്റിൽ കഷ്ടപ്പെട്ട് പണിയെടുത്ത് ഉണ്ടാക്കിയ വീടും സ്ഥലവും പോയി. അവിടെ പോയ മുഴുവൻ വീടും അവിടെ താമസിക്കന്നവരുടെ പേരും ഞാൻ പറഞ്ഞ് തരാം. എന്ത് കണക്കാണ് ഇവർ ഉണ്ടാക്കിവെച്ചിരിക്കുന്നത്, കടുത്ത അമർഷത്തോടെ വയോധികൻ പറഞ്ഞു.
തങ്ങള്‍ എല്ലാം നഷ്ടപ്പെട്ടാണ് ഇവിടെ നില്‍ക്കുന്നതെന്നും ഇതിന് ഉദ്യോഗസ്ഥര്‍ ഉത്തരം പറയണമെന്നും പരാതിക്കാര്‍ പറഞ്ഞു. മുണ്ടക്കൈ, അട്ടമല, ചൂരല്‍മല വാര്‍ഡുകളിലെ 388 കുടുംബങ്ങളാണ് ഗുണഭോക്താക്കളുടെ ആദ്യപട്ടികയില്‍ ഉള്ളത്.