പത്തനംതിട്ട: ആവണിപ്പാറയിൽ വനവാസി യുവതി ജീപ്പിൽ പ്രസവിച്ചു. കോന്നി താലൂക്ക് ആശുപത്രിയിലേക്ക് വരുന്നതിനിടെയായിരുന്നു പ്രസവം. അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റിയതായി ബന്ധുക്കൾ അറിയിച്ചു.
ആവണിപ്പാറ സ്വദേശിനിയായ സജിത (21) ആണ് ജീപ്പിൽ പ്രസവിച്ചത്. ആശുപത്രിയിലേക്ക് വരുന്നതിനിടെ പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഇതോടെ ബന്ധുക്കൾ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിച്ചു. ഇവർ സ്ഥലത്തെത്തുന്നതിന് മുന്നേ യുവതി ജീപ്പിൽ പ്രസവിക്കുകയായിരുന്നു.
ആരോഗ്യ പ്രവർത്തകർ സ്ഥലത്തെത്തി പ്ലാസന്റ വേർപെടുത്തി കുട്ടിയെ പുറത്തെടുത്തു. പിന്നാലെ യുവതിയെയും കുഞ്ഞിനെയും കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ച് തുടർ ചികിത്സകൾ നൽകി. കുഞ്ഞിനും അമ്മയ്‌ക്കും മറ്റ് പ്രശ്‌നങ്ങളില്ലെന്നും ഇവരുടെ ആരോഗ്യനില പരിശോധിച്ച് വരിരയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇവരെ പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു.