മലപ്പുറം: വണ്ടൂരിൽ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികത്സയിൽ കഴിഞ്ഞയാൾ മരിച്ചു. വണ്ടൂർ ചെട്ടിയാറമ്മൽ സ്വദേശി നൗഷാദ് (47) ആണ് മരിച്ചത്. അപകടസമയത്ത് സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന മകനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പത്തുവയസുകാരൻ ചികിത്സയിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ ആദ്യം മഞ്ചേരി മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചത്. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വൈകീട്ട് 4 മണിയോടെയായിരുന്നു മരണം. ഖബറടക്കം നാളെ നടക്കും. ഐഎൻടിയുസി വണ്ടൂർ മണ്ഡലം പ്രസിഡൻ്റ്, മലപ്പുറം ജില്ല വെറ്ററൻസ് സെവൻസ് ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി, തുടങ്ങി നിരവധി ചുമതലകൾ വഹിച്ചിരുന്നു.