​ഗവർണർക്ക് മാറ്റം; ആരിഫ് മുഹ​മ്മദ് ഖാൻ ബിഹാറിലേക്ക്; കേരളത്തിന് ഇനി രാജേന്ദ്ര വിശ്വനാഥ് ആർലെകർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

​ഗവർണർക്ക് മാറ്റം; ആരിഫ് മുഹ​മ്മദ് ഖാൻ ബിഹാറിലേക്ക്; കേരളത്തിന് ഇനി രാജേന്ദ്ര വിശ്വനാഥ് ആർലെകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2024, 09:34 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളാ ​ഗവർണർക്ക് മാറ്റം. ആരിഫ് മുഹമ്മദ് ഖാൻ (Arif Mohammed Khan) ബിഹാർ ​ഗവർണർ പദവിയിലേക്ക് മാറും. രാജേന്ദ്ര വിശ്വനാഥ് ആർലെകർ (Rajendra Vishwanath Arlekar) ആണ് കേരളാ ​ഗവർണറായി എത്തുന്നത്. ഗോവയിൽ നിന്നുള്ള നേതാവാണ് രാജേന്ദ്ര വിശ്വനാഥ് ആർലെകർ. ഹിമാചൽ മുൻ ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മുൻ ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയെ മണിപ്പൂർ ഗവർണറായും നിയമിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രസ്താവന രാഷ്‌ട്രപതി ഭവൻ പുറത്തിറക്കിയിട്ടുണ്ട്. മിസോറം ഗവർണർ ഡോ. ഹരി ബാബു ഒഡിഷയുടെ ഗവർണറാകുമെന്നും ജനറൽ വി.കെ സിംഗ് മിസോറം ഗവർണറാകുമെന്നും രാഷ്‌ട്രപതി ഭവൻ അറിയിച്ചു.

കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു. അദ്ദേഹത്തിന്റെ പദവി മാറ്റം ഉടനുണ്ടാകുമെന്ന സൂചനകളും പുറത്തുവന്നിരുന്നു. അതിനിടെയാണ് ഔദ്യോഗിക ഉത്തരവുണ്ടായത്. കേരള സർക്കാരും ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള ഭിന്നതകൾ തുടരുന്നതിനിടെയാണ് പദവിമാറ്റം.

2019 സെപ്റ്റംബർ ആറിനായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന്റെ ഗവർണറായി ചുമതലയേറ്റത്. 5 വർഷവും 104 ദിവസവും കേരളാ ഗവർണറായി സേവനമനുഷ്ഠിച്ചതിന് ശേഷമാണ് ബിഹാറിലേക്കുള്ള ചുമതലമാറ്റം.

Tags: GovernorKerala GovernorArif Mohammed KhanBihar Governor
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies