വയനാട്: അരക്കോടിയോളം വിലവരുന്ന എംഡിഎംഎയുമായി രണ്ട് പേർ വയനാട്ടിൽ നിന്ന് പിടിയിലായി. 380 ഗ്രാം MDMA ആണ് ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തത്. മലപ്പുറം സ്വദേശികളായ അഖിൽ, സലാഹുദ്ദീൻ എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന MDMA മലപ്പുറത്തേക്ക് എത്തിക്കാനായിരുന്നു ഇരുവരുടെയും ശ്രമം.
തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ പൊലീസ് പതിവ് പരിശോധന നടത്തുന്നതിനിടെയാണ് അഖിലും സലാഹുദ്ദീനും സഞ്ചരിച്ച കാറിൽ നിന്ന് MDMA കണ്ടെടുത്തത്. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് ലഹരിക്കടത്ത് വ്യാപകമാകുന്നതിനാൽ മയക്കുമരുന്ന് മാഫിയാ സംഘങ്ങളെ പിടികൂടാൻ പൊലീസും എക്സൈസും പരിശോധന കടുപ്പിച്ചിരുന്നു. വയനാട് അതിർത്തി ചെക്ക്പോസ്റ്റുകളിൽ പരിശോധന ശക്തമാണ്.