റെയിൽവേയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ അവസരം. ജൂനിയർ സ്റ്റെനോഗ്രാഫർ, ജൂനിയർ ട്രാൻസ്ലേറ്റർ, സ്റ്റാഫ് ആൻഡ് വെൽഫെയർ ഇൻസ്പെക്ടർ, ചീഫ് ലോ അസിസ്റ്റന്റ്, ഫിസിക്കൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ, മ്യൂസിക് ടീച്ചർ, ലബോറട്ടറി അസിസ്റ്റന്റ് തുടങ്ങി നിരവധി പോസ്റ്റുകളിലാണ് ഒഴിവുള്ളത്. ആകെ 1,036 ഒഴിവുകളുണ്ടെന്ന് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (RRB) അറിയിച്ചു.
2025 ജനുവരി ഏഴ് മുതൽ ഓൺലൈനായി അപേക്ഷിക്കാം. 2025 ഫെബ്രുവരി ആറാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഓരോ പോസ്റ്റിലേക്കും അപേക്ഷിക്കുന്നതിനുള്ള യോഗ്യത, തസ്തികയുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങൾ എന്നിവ ജനുവരി ഏഴിന് പ്രസിദ്ധീകരിക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് indianrailways.gov.in എന്ന വെസ്ബൈറ്റ് സന്ദർശിക്കുക.
അപേക്ഷ സമർപ്പിക്കുന്നവർ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റിൽ പങ്കെടുക്കേണ്ടി വരും. ചില ഒഴിവുകളിലേക്ക് അപേക്ഷിക്കുമ്പോൾ ടൈപ്പിംഗ് ടെസ്റ്റ് ഉണ്ടായേക്കാം. ഡോക്യുമെന്റ് വേരിഫിക്കേഷൻ സ്റ്റേജിന് ശേഷം മെഡിക്കൽ എക്സാമിനേഷനും ഉണ്ടായിരിക്കുന്നതാണ്.