ആരാധകരെ നിയന്ത്രിക്കാൻ സിനിമാ ലോകം നടപടി സ്വീകരിക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി; നടൻമാരുമായും നിർമാതാക്കളുമായും കൂടിക്കാഴ്ച നടത്തി രെവന്ത് റെഡ്ഡി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആരാധകരെ നിയന്ത്രിക്കാൻ സിനിമാ ലോകം നടപടി സ്വീകരിക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി; നടൻമാരുമായും നിർമാതാക്കളുമായും കൂടിക്കാഴ്ച നടത്തി രെവന്ത് റെഡ്ഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2024, 01:45 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: അല്ലു അർജ്ജുന്റെ അറസ്റ്റിന് പിന്നാലെ ഇടഞ്ഞ തെലുങ്ക് സിനിമാ മേഖലയെ അനുനയിപ്പിക്കാൻ കോൺഗ്രസ്. നിർമാതാക്കളും നടന്മാരും ഉൾപ്പെടെ തെലുങ്കു സിനിമയിലെ പ്രമുഖരുമായി തെലങ്കാന മുഖ്യമന്ത്രി രെവന്ത് റെഡ്ഡി കൂടിക്കാഴ്ച നടത്തി. സിനിമാ വ്യവസായത്തിന്റെ വികസനവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ചയെന്നാണ് സർക്കാർ വാദം.

ആരാധകരെ നിയന്ത്രിക്കാൻ സിനിമാ രംഗത്തുള്ളവർ തന്നെ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. അല്ലു അർജ്ജുന്റെ പുഷ്പ 2 പ്രീമിയറിനിടെ ഹൈദരാബാദിലെ തിയറ്ററിൽ തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിക്കുകയും ഇവരുടെ മകന് പരിക്കേൽക്കുകയു ചെയ്തിരുന്നു. ഇതിന്റെ പേരിൽ അല്ലു അർജ്ജുനെതിരെ കേസെടുത്തതിന് പിന്നാലെ പൊലീസ് താരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോൺഗ്രസിന്റെ രാഷ്‌ട്രീയലക്ഷ്യമാണ് നീക്കത്തിന് പിന്നിലെന്ന വിമർശനം നിലനിൽക്കെയാണ് സിനിമാ രംഗത്തുള്ളവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്.

ഇത്തരം സന്ദർഭങ്ങളിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ വേണ്ട നടപടികൾ സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ് കൈക്കൊള്ളേണ്ടതെന്ന നിലപാടാണ് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞതെന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്രമസമാധാന പാലനത്തിൽ വിട്ടുവീഴ്ച ചെയ്യാൻ സർക്കാരിനാകില്ലെന്ന നിലപാടും മുഖ്യമന്ത്രി അറിയിച്ചു.

അല്ലു അർജ്ജുന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ തെലുങ്ക് സിനിമാ മേഖലയിൽ നിന്നുൾപ്പെടെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. പല താരങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിച്ച് പരസ്യ പ്രതികരണങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. അറസ്റ്റിന് പിന്നാലെ താരത്തിന്റെ ആരാധകരും സർക്കാരിനെതിരെ തിരിഞ്ഞു. ഈ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെ രാഷ്‌ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.

പ്രശ്‌നങ്ങൾ ചർച്ച ചെയ്തതായും സർക്കാരിന്റെ പിന്തുണ ഉറപ്പു നൽകിയതായും രെവന്ത് റെഡ്ഡി കൂടിക്കാഴ്ചയ്‌ക്ക് ശേഷം എക്‌സിലൂടെ അറിയിച്ചു. ഉപമുഖ്യമന്ത്രി മല്ലു ഭാട്ടി വിക്രമാർക്ക, സിനിമാ മന്ത്രി കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി, ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാൻ ദിൽ രാജു തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തിരുന്നു. അതിനിടെ യോഗം നടന്ന വേദിക്ക് പുറത്ത് പ്രതിഷേധവുമായി ഒരാൾ രംഗത്തെത്തിയത് പൊലീസിനെയും ആശയക്കുഴപ്പത്തിലാക്കി. ജൂനിയർ ആർട്ടിസ്റ്റ് എന്ന് അവകാശപ്പെട്ടെത്തിയ ആളാണ് പ്രതിഷേധമുയർത്തിയത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.

Tags: തെലുങ്ക് സിനിമഹൈദരാബാദ്revanth reddyAllu Arjun arrestഅല്ലു അർജ്ജുൻരെവന്ത് റെഡ്ഡിപുഷ്പ 2
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies