ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. എക്സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അഗാധമായി ദുഖിക്കുന്നുവെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ പുനര്‍നിര്‍മ്മിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചെന്നും രാജ്നാഥ് സിംഗ് കുറിച്ചു.
“ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അഗാധമായി ദുഖിക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ പുനര്‍നിര്‍മ്മിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ സേവനവും ബുദ്ധിശക്തിയും ഏറെ ബഹുമാനിക്കപ്പെടുന്നു. ഇന്ത്യയുടെ പുരോഗതിക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടും.
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും സ്നേഹിക്കുന്നവരെയും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി”!— പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കുറിച്ചു. ഇന്ന് രാത്രിയാണ് ആരോഗ്യനില വഷളായതിനെ തുടർന്ന് മൻമോഹൻ സിംഗിനെ എയിംസിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. 92 വയസായിരുന്നു.